ഗര്‍ഭിണിയെന്ന് ആരാധകര്‍ പ്രതികരിക്കാതെ വിദ്യബാലന്‍... വീഡിയോയില്‍ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രങ്ങളായിരുന്നു.... വിദ്യ തന്റെ വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം താരം ഗര്‍ഭിണിയാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍...

ബോളിവുഡ് താരം വിദ്യ ബാലന്‍ ഗര്‍ഭിണി എന്നു ആരാധകരുടെ കണ്ടെത്തല്‍. ഹുമ ഖുറേഷിയുടെ ജന്മ ദിനത്തില്‍ പങ്കെടുത്ത വിദ്യയുടെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരും സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.
വീഡിയോയില്‍ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രങ്ങളായിരുന്നു. വിദ്യ തന്റെ വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം താരം ഗര്‍ഭിണിയാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തിനാണ് വിദ്യ തന്റെ വസ്ത്രം പിന്നില്‍ നിന്നു പിടിക്കുന്നതെും അരയ്ക്ക് കൈ കൊടുത്തു നടക്കുന്നതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.
വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ വാര്‍ത്തകളോട് ഇതുവരെ വിദ്യ പ്രതികരിച്ചിട്ടില്ല. വിദ്യക്ക് ആശംസ നല്‍കുകയാണ് ആരാധകര്‍. 2012ല്‍ ആയിരുന്നു വിദ്യ ബാലനും നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ്‌കപൂറും വിവാഹിതരാവുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. അതേസമയം നീയത്ത് എന്ന ചിത്രമാണ് വിദ്യയുടേതായി റിലീസിനുള്ളത്.
https://www.facebook.com/Malayalivartha