ഞാൻ ഇതുവരെ നഗ്ന രംഗം ചെയ്തിട്ടില്ല, നിങ്ങളൊരു ഗൈനക്കോളജിസ്റ്റാണോ? വൈറലായി ഐശ്വര്യ റായിയുടെ പ്രതികരണം....

മുൻനിര നടിയായി തിളങ്ങുമ്പോഴും ചില കാർക്കശ്യങ്ങൾ പുലർത്തുന്ന താരമായിരുന്നു ഐശ്വര്യ റായ്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖമായി മാറിയ ഐശ്വര്യയെ സിനിമകൾക്കപ്പുറം ബോളിവുഡ് പോലും അത്ര അടുത്ത് കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഗോസിപ്പുകളോടോ പൊതുവേദികളിൽ അധികം മുഖം കാണിക്കുന്നതിനോ ഐശ്വര്യക്ക് താൽപര്യമില്ല. മാധ്യമ പ്രവർത്തകരുടെ അനാവശ്യ ചോദ്യങ്ങളെ ഐശ്വര്യ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
മുമ്പൊരിക്കൽ ഒരു ഹോളിവുഡ് റിപ്പോർട്ടർക്ക് ഐശ്വര്യ കൊടുത്ത മറുപടിയും ഇതിന് ഉദാഹരണമായിരുന്നു. ഈ ഇന്റർവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. സിനിമകളിൽ നഗ്ന രംഗത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഞാൻ ഇതുവരെ നഗ്ന രംഗം ചെയ്തിട്ടില്ല.
എനിക്കതിൽ താൽപര്യമില്ല എന്ന് ആദ്യം ഐശ്വര്യ മറുപടി നൽകി. വീണ്ടും ഇത്തരത്തിൽ ചോദ്യം വന്നതോടെ ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനോട് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണ് സഹോദരാ, അതിൽ ശ്രദ്ധിക്കൂ എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ഒരു ഫ്രഞ്ച് ജേർണലിസ്റ്റിന്റെ ചോദ്യത്തിനായിരുന്നു ഐശ്വര്യ ഇങ്ങനെ മറുപടി നൽകിയത്.
https://www.facebook.com/Malayalivartha