Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ അപകടം സംഭവിച്ചു: കുറച്ച് മാസത്തേക്ക് ആവശ്യമുള്ളത് വിശ്രമവും ഫിസിയോതെറാപ്പിയും:- ആരോഗ്യനിലയെക്കുറിച്ച് പൃഥ്വിരാജ്...

28 JUNE 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഭാഗ്യവശാൽ ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താൻ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ആരാധകരോട് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വാചാലനായത്.

‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

‘‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്.

 

ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.’’ പൃഥ്വിരാജ് കുറിച്ചു.

 

ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്റെയും’ താരം നായകനാകുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രി പ്രൊഡക്‌ഷനും അനശ്ചിതത്വത്തിലാകും. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു പൃഥ്വി. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തൽക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്‌ഷൻ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്ക്കേണ്ടിവരും.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം.

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സന്ദീപ്‌ സേനൻ നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

2001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ഫാസിൽ തന്റെ സിനിമയ്ക്ക് വേണ്ടി നടത്തിയ സ്ക്രീൻ ടെസ്റ്റിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. ഫാസിലാണ് പൃഥ്വിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. രഞ്ജിത്ത് തന്റെ ചിത്രമായ നന്ദനത്തിൽ പൃഥ്വിയെ കാസ്റ്റ് ചെയ്യുകയും ചെയ്തു.

 

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ചിത്രം നന്ദനമാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ സിനിമ റിലീസാവാൻ വൈകി. അതിനുമുൻപ് രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണൂള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുകയും ആ ചിത്രം ആദ്യം റിലീസാവുകയും ചെയ്തു. അറുപതിലധികം ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. വാസ്തവം, ക്ലാസ്മേറ്റ്സ്, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഇന്ത്യൻ റൂപ്പി, അയാളും ഞാനും തമ്മിൽ, പുതിയ മുഖം, മുംബൈപോലീസ്, സെല്ലുലോയ്ഡ്, ഉറുമി എന്നീ സിനിമകൾ എടുത്തു പറയേണ്ടവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (2 minutes ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (14 minutes ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (22 minutes ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (36 minutes ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (8 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (8 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (9 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (9 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (9 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (11 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News