അഭിഷേക് - ഐശ്വര്യ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നു..? ഐശ്വര്യ കയ്യിൽ ഒളിപ്പിച്ച സത്യം ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ...
കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് ബോളിവുഡിലെ സംസാര വിഷയം. ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്നതാണ് കിംവാദന്തികൾ. പൊതുമധ്യത്തിൽ ഒന്നിച്ച് വരാതിരിക്കുക, വന്നാലും ഒരുമിച്ച് ഫോട്ടോ എടുക്കാതിരിക്കുക, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇരുവരും കാണാതിരിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ഈ വേർപിരിയൽ അഭ്യൂഹങ്ങൾക്കായി ഉയർന്ന് കേൾക്കുന്നത്. ഇരുവരും മാറിയാണ് താമസിക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ഈ വിഷയത്തിൽ പാപ്പരാസികളോട് പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാല്‍ ഇപ്പോഴിതാ പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ഇതിനെല്ലാമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. പാരിസില്‍ പറന്നിറങ്ങിയ താരത്തിന്റെ വിരലില്‍ വിവാഹ മോതിരമുണ്ടായിരുന്നു. കുറച്ച് കാലങ്ങളായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഐശ്വര്യയുടെ രീതികളെ വിവാഹ മോചനത്തിന്റെ സൂചനകളായി ചിത്രീകരിച്ചതിനെ തുടര്‍ന്നായിരിക്കണം ഐശ്വര്യ വിവാഹമോതിരം ധരിച്ച് എത്തിയതെന്നാണ് സൂചന.
മകള്‍ ആരാധ്യയ്‌ക്കൊപ്പം പാരിസിലെ ഫാഷന്‍ വീക്ക് വേദിയില്‍ ഐശ്വര്യ എത്തുന്നതാണ് വീഡിയോയിലുള്ളത്. പിങ്ക് സ്വെറ്റ്ഷര്‍ട്ടും കറുപ്പ് ജീന്‍സുമാണ് ആരാധ്യയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തില്‍ പ്രിന്റുകളുള്ള പച്ച ട്രെഞ്ച് കോട്ടാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. എന്നാല്‍ ഐശ്വര്യയുടെ ഈ ഔട്ട്ഫിറ്റ് അധികപേര്‍ക്കും ഇഷ്ടപ്പെട്ടില്ല. സ്റ്റൈലിസ്റ്റിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൈമ പുരസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ ഐശ്വര്യ വിവാഹ മോതിരം അണിഞ്ഞിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം നടന്‍ വിക്രമില്‍ നിന്ന് ഐശ്വര്യ സ്വീകരിച്ചിരുന്നു. അന്നും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയുണ്ടായിരുന്നു.
ഇതായിരുന്നു വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ ഏറ്റവും ഒടുവിലായി താരം പങ്കെടുത്ത പൊതുപരിപാടിയില്‍ താരം മോതിരം ധരിച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വരാനിരിക്കുന്ന ഫാഷന്‍ ഷോയ്ക്ക് മുന്നോടിയായി ഐശ്വര്യ ടീമിനെ കണ്ടുമുട്ടിയപ്പോള്‍ വലതു കൈയിലെ മോതിരവിരലില്‍ ഒരു മോതിരം ധരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഭിഷേക് നല്‍കിയ മോതിരം ഐശ്വര്യയുടെ വിവാഹമോതിരമാണോ എന്നത് സംബന്ധിച്ച് വ്യക്തതയൊന്നുമില്ലെങ്കിലും പാരീസ് ഫാഷന്‍ വീക്കില്‍ വിവാഹ മോതിരവുമായി ഐശ്വര്യ റായ് തിരിച്ചെത്തി എന്നാണ് റെഡ്ഡിറ്റില്‍ പലരും പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് വിവാഹ മോതിരമല്ലെന്നും പരമ്പരാഗത-സാംസ്‌കാരിക മോതിരം മാത്രമാണ് എന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏതായാലും ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐശ്വര്യ റായ് - അഭിഷേക് ബച്ചന്‍ വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. ജൂലൈ 12 ന് മുംബൈയില്‍ വെച്ച് നടന്ന അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും താരനിബിഡമായ വിവാഹത്തിന് അഭിഷേകും ഐശ്വര്യയും വെവ്വേറെയായാണ് എത്തിയരുന്നത്. ഇതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
അതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേക് ബച്ചന്‍ ഐശ്വര്യയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നു. പലകാര്യങ്ങളും അതിരുവിടുന്നുണ്ടെന്നും താനിപ്പോഴും വിവാഹിതനാണ് എന്നും അഭിഷേക് പറഞ്ഞിരുന്നു. തങ്ങള്‍ സെലിബ്രിറ്റികളാണ് എന്നതിനാല്‍ തന്നെ ഇത്തരം ഊതിപ്പെരുപ്പിച്ച കഥകള്‍ വരും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ അഭിഷേക് ബച്ചനേക്കാൾ സമ്പന്നയാണ് ഐശ്വര്യ റായ് എന്ന പ്രത്യേകത കൂടിയുണ്ട്. ഏകദേശം 800 കോടിയിലധികം രൂപയുടെ ആസ്‌തി താരത്തിന്റെ പേരിലുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് ഐശ്വര്യയെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിജയകരമായ വ്യക്തികളിൽ ഒരാളായി മാറ്റുന്നു. കേവലം അഭിനേത്രി എന്ന നിലയിൽ മാത്രം ലഭിച്ച പ്രതിഫലമല്ല ഈ സമ്പത്തിന്റെ അടിസ്ഥാനം. ഐശ്വര്യ സംരംഭകത്വത്തിലും അല്ലാതെ മറ്റ് വിവിധ കമ്പനികളിലും നിക്ഷേപം നടത്തുകയും അതുവഴി അവരുടെ ഗണ്യമായ ആസ്‌തി ഉയർത്തുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത. കൂടാതെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നിലവിൽ ഐശ്വര്യ റായി ബച്ചൻ. ഒരു സിനിമയ്ക്ക് അവരുടെ പ്രതിഫലം 10 കോടി രൂപ വരെയാണ്. വിവാഹ ശേഷവും വലിയൊരു കുട്ടിയുടെ അമ്മയായെങ്കിലും ഈ പ്രശസ്‌തിക്ക് ഒട്ടും ഇടിവ് ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha