നടി ഷെഫാലി ജാരിവാല അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം

നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്ഡ കഴിഞ്ഞില്ല
2002 ല്‍ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ ഗാനം വലിയ തരംഗമായി മാറി. 2015 ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. റിയാലിറ്റി ഷോകളിലും ഡാന്‍സ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി മാറി.
ആല്‍ബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സല്‍മാന്‍ ഖാന്‍ ഒപ്പം 2004 ല്‍ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha