ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവയ്‌പ്പ്... നാലു തവണ വെടിയൊച്ച കേട്ടു , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവയ്‌പ്പ്. മുംബയിലെ ജുഹു പ്രദേശത്തെ വീടിന് മുന്നിലാണ് അക്രമികൾ വെടിയുതിർത്തത്. നാലു തവണ വെടിയൊച്ച കേട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബയ് പൊലീസ് വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
നടന്റെ വീടും പരിസരവും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. വെടിവയ്‌പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെതുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. ക്രൈംബ്രാഞ്ചും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തുന്നതെന്ന് മുംബയ് പൊലീസ് കമ്മീഷണർ പറഞ്ഞു.
ബോളിവുഡ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയരുന്നതിനിടെയാണ് വെടിവയ്‌പുണ്ടായിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























