ബിഗ് ബോസിൽ തന്റെ അടിവസ്ത്രം കാണുന്നില്ലെന്ന പരാതിയുമായി അരിസ്റ്റോ സുരേഷ്; പാന്റ് വെട്ടി അടിവസ്ത്രം തയ്ക്കാൻ ശ്രമിക്കുന്ന സുരേഷിന് വെള്ള 'ഷഡി' നൽകാൻ തയ്യാറായി രഞ്ജിനി ഹരിദാസ്: ഒടുവില്‍ സുരേഷിന്റെ വേദനയറിഞ്ഞ് സാക്ഷാൽ മോഹൻലാലിൻറെ ഒരു സമ്മാനമെത്തി!! ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂർവ്വം മോഹന്‍ലാല്‍ നൽകിയ അടിവസ്ത്രം...
മുത്തേ പൊന്നെ എന്ന ഒറ്റ ഗാനം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ നല്ലൊരു കലാകാരനാണ് അരിസ്റ്റോ സുരേഷ്. അന്ന് പാട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായെങ്കിൽ ഇപ്പോൾ ബിഗ് ബോസിൽ തന്റെ അടിവസ്ത്രം കാണുന്നില്ലെന്ന ഒറ്റ ഡയലോഗ് കൊണ്ടാണ് താരം വൈറലാകുന്നത്.
തന്റെ അടിവസ്ത്രം കാണുന്നില്ലെന്ന അരിസ്റ്റോ സുരേഷിന്റെ തുറന്നുപറച്ചിൽ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളെല്ലാം പിന്നെ ചര്‍ച്ച ചെയ്തത് അടിവസ്ത്രക്കഥയായിരുന്നു. അരിസ്റ്റോ സുരേഷിന്റെ അടിവസ്ത്രത്തെ 'ഷഡിയെന്ന്' വിളിച്ച് മത്സരാര്‍ത്ഥികള്‍ എപ്പിസോഡുകള്‍ ഗംഭീരമാക്കി.
അരിസ്റ്റോ സുരേഷിന് സ്വന്തം അടിവസ്ത്രം നല്കാന് തയ്യാറായി രഞ്ജിനി ഹരിദാസുമെത്തി. രഞ്ജിനി നല്കിയ ഷെഡി തലയിലിട്ട് അടുക്കളയില്‍ നടന്നും അരിസ്റ്റോ സുരേഷ് കാര്യങ്ങള്‍ ഗംഭീരമാക്കി. അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാള്‍ക്ക് കഴിയാനാകുമെന്ന ആശങ്കകളും മലയാളിയുടെ മുന്നിലേക്ക് പല ആശയങ്ങളിലൂടെ താരങ്ങളെത്തിച്ചു. ഒടുവില്‍ സുരേഷിന്റെ വേദനയറിഞ്ഞ് ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂർവ്വം മോഹന്‍ലാല്‍ എന്ന കുറിപ്പോടെ സാക്ഷാൽ മോഹൻലാൽ അരിസ്റ്റോയ്ക്ക് അടിവസ്ത്രം സമ്മാനിച്ചിരുന്നു. പരിപാടിയുടെ ലേറ്റസ്റ്റ് എപ്പിസോഡിനിടയിലാണ് മോഹന്‍ലാല്‍ സുരേഷിനെ ഞെട്ടിച്ചത്.
ഇടയ്ക്ക് കാലിലെ പഴുപ്പ് തിരിച്ചടിച്ചിരുന്നുവെങ്കിലും വൈദ്യസഹായം നേടിയതിന് ശേഷം അരിസ്റ്റോ തിരികെ പഴയ ഫോമില്‍ എത്തിയിരുന്നു. പാട്ടും നൃത്തവുമായി മത്സരാര്‍ത്ഥികളെ ആവേശത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുകവലിക്കാനും മദ്യപിക്കാനുമുള്ള അവസരമില്ലെന്ന കാര്യമായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ഇനിയെങ്കിലും പുകവലി നിര്‍ത്തിക്കൂടെയെന്നാണ് ബിഗ് ബോസും അദ്ദേഹത്തോട് ചോദിച്ചിരുന്നു.
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഈ അടിവസ്ത്രക്കഥ മലയാളി അനുഭവിച്ചറിഞ്ഞത്. പാന്റ് വെട്ടി അടിവസ്ത്രം ഉണ്ടാക്കാന്‍ അരിസ്റ്റോ സുരേഷ് ശ്രമിക്കുന്നതും മലയാളി കണ്ടു. ഇതിലെല്ലാം ഉപരി ഈ വിഷയത്തിലുള്ള സ്ത്രീ താരങ്ങളുടെ ചര്‍ച്ചകളും പരാമര്‍ശങ്ങളുമാണ് ബിഗ് ബോസിനെ ചര്‍ച്ചയാക്കിയത്. ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം അരങ്ങേറുന്നുണ്ട്. വിവാദവും വിമര്‍ശനവും ഒരുപോലെ അരങ്ങുതകര്‍ക്കുന്നതിനിടെയാണ് അടിവസ്ത്രവുമായി മോഹന്‍ലാല്‍ എത്തുന്നത്.
https://www.facebook.com/Malayalivartha