റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും ഫിറ്റ്നസ് പരിശീലകനായ ലിബിൻ മാത്യുവും വിവാഹിതരായി. ഡോംബിവ്ലിയിലുള്ള പള്ളിയിൽ വെച്ചായിരുന്നു ലളിതമായ വിവാഹ ചടങ്ങുകൾ നടന്നത്. റിമി ടോമിയുടെ അമ്മയും സഹോദരങ്ങളും അവരുടെ പങ്കാളികളും ഉൾപ്പെടെ വളരെ അടുത്ത പത്തോളം ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വെള്ള ഗൗൺ അണിഞ്ഞെത്തിയ റിമിയുടെയും ലിബിന്റെയും വിവാഹം, വരന്റെ ജന്മനാടായ ഡോംബിവ്ലിയിൽ വെച്ച് നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ സംഭാഷണങ്ങളിലൂടെ പ്രണയത്തിലാവുകയും, ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. ജിം ട്രെയിനറും കോച്ചുമായ ലിബിൻ മാത്യു ഇന്ത്യയിലെ ആദ്യത്തെ നാച്വറൽ ഫിസിക് മോഡൽ ചാമ്പ്യനാണ്. വിവാഹശേഷം മുംബൈ ബാന്ദ്രയിൽ റിമി നേരത്തെ വാങ്ങിയ ഫ്ലാറ്റിലായിരിക്കും ഇരുവരുടെയും താമസം.
https://www.facebook.com/Malayalivartha
























