Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള സുരേഷ് ഗോപിയുടെയും മണിയന്‍പിള്ള രാജുവിന്റെയും മക്കള്‍ ഒന്നിക്കുന്നു. 

02 JULY 2018 04:55 PM IST
മലയാളി വാര്‍ത്ത

നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള സുരേഷ് ഗോപിയുടെയും മണിയന്‍പിള്ള രാജുവിന്റെയും മക്കള്‍ ഒന്നിക്കുന്നു. നവാഗതനായ അനില്‍രാജ് സംവിധാനം ചെയ്യുന്ന സൂത്രക്കാരന്‍ എന്ന ചിത്രത്തിലാണ് ഇവരുടെ പുത്രന്‍മാര്‍ കൈകോര്‍ക്കുന്നത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി, ടോമി. കെ. വര്‍ഗ്ഗീസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ത്രികോണ പ്രണയകഥ പറയുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗോകുല്‍ സുരേഷും നിരഞ്ജുമാണ്. വര്‍ഷയാണ് നായിക. കല്യാണം എന്ന സിനിമയില്‍ മുകേഷിന്റെ മകന്റെ നായികയായി അരങ്ങേറിയ നടി കൂടിയാണ് വര്‍ഷ. 

കമ്മിഷണര്‍, തലസ്ഥാനം, ഏകലവ്യന്‍, പൈതൃകം, ലേലം തുടങ്ങിയ നിരവധി സിനിമകളില്‍ സുരേഷ് ഗോപിയും മണിയന്‍പിള്ള രാജുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൈതൃകത്തില്‍ ഇരുവരും ചേട്ടനും അനുജനുമായാണ് അഭിനയിച്ചത്. ഷാജികൈലാസും സുരേഷ് ഗോപിയും ഒന്നിച്ച മിക്ക സിനിമകളിലും മണിയന്‍പിള്ള രാജു ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ രണ്ട് പേരുടെയും മക്കള്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ ഇരുവരും വലിയ സന്തോഷത്തിലാണ്. സുരേഷ്‌ഗോപിയുടെ മകന്‍ ആദ്യമായി അഭിനയിച്ചത് മുത്തുഗൗ എന്ന ചിത്രത്തിലാണ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ അദ്ദേഹം തന്നെ നിര്‍മിച്ച ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന സിനിമയിലും. രണ്ട് മക്കളും പിന്നീട് രണ്ടോ മൂന്നോ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

ലാലുഅലക്‌സ്, രഞ്ജിപ്പണിക്കര്‍, വിജയരാഘവന്‍, ഇനിയ, ശാന്തികൃഷ്ണ, സരയു, മിഥുന്‍ രമേഷ്, പത്മരാജ് രതീഷ്, ജേക്കബ് ഗ്രിഗറി, ശ്രീകുമാര്‍, ഷമ്മിതിലകന്‍, വിജിലേഷ്, ബെന്നി ഫോട്ടോ മാജിക്, ബാലു. ആര്‍. നായര്‍ എന്നിവരാണ് സൂത്രക്കാരനിലെ മറ്റ് താരങ്ങള്‍. വളരെ ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാക്കളിലൊരാളായ ടോമി. കെ. വര്‍ഗ്ഗീസ് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. ഡോ. ജയപ്രകാശ് ഫസ്റ്റ് ക്ലാപ്പും നല്‍കി.കഥ, ഗാനരചന, സംഗീത സംവിധാനം വിച്ചു ബാല, മുരളി. തിരക്കഥ അനില്‍രാജ്. അനില്‍നായരാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (1 hour ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (1 hour ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (1 hour ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (1 hour ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (2 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (2 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends