Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

അടച്ചിട്ട വീട്ടിലെ ആകാംഷയുടെ 100 ദിനങ്ങളിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ മത്സരാർത്ഥികൾക്ക് കാശ് വാരിയെറിഞ്ഞ് ബിഗ് ബോസ്; മോഹൻലാൽ പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ട് കോടി: ശ്വേത ഒരു ദിവസം വാങ്ങുന്നത് 1 ലക്ഷം രൂപ...തൊട്ടുപിന്നാലെ മറ്റ് മത്സരാര്‍ത്ഥികൾ

04 JULY 2018 09:58 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു. മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തി.  കാണികള്‍ക്ക് ആവേശമുണര്‍ത്താന്‍ ‘ബിഗ് ബോസ്’ അവതാരകനായി എത്തിയത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നതും പരിപാടിയുടെ ജനപ്രീതി കൂട്ടുന്നുണ്ട്. 

മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സെറ്റിനായി 2-3 കോടി രൂപ നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

16 പേരാണ് പരിപാടിയുടെ ഭാഗമായി പങ്കെടുത്തതെങ്കിലും ഒരാള്‍ നിലവില്‍ പുറത്തായി കഴിഞ്ഞു. മോഡലും നടനുമായ ഡേവിഡ് ജോണാണ് ആദ്യം പുറത്തായത്. രഞ്ജിനി ഹരിദാസ്, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തുടങ്ങി 14 പേരാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍.

പരിപാടി തുടങ്ങിയത് മുതല്‍ ഇവരുടെ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഓരോ മത്സരാര്‍ത്ഥിയുടേയും ജനപ്രീതി കണക്കിലെടുത്താണ് പ്രതിഫലം നിശ്ചയിച്ചിട്ടുളളത്. പത്ത് ദിവസം കൂടുമ്പോഴാണ് മത്സരാര്‍ത്ഥികള്‍ക്ക് ശമ്പളം നല്‍കുന്നത്.

ശ്വേതയാണ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ‘ബിഗ് ബോസു’മായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം 1 ലക്ഷം രൂപ വീതം 7 ലക്ഷം രൂപയാണ് ശ്വേതയുടെ ഒരാഴ്ച്ചത്തെ പ്രതിഫലം. ‘അനശ്വരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ശ്വേത മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. ശ്വേത തന്നെയായിരുന്നു ‘ബിഗ് ബോസ്’ ഹൗസിലെ ആദ്യ ക്യാപ്റ്റനും.

പ്രതിഫലത്തില്‍ തൊട്ടു പിന്നില്‍ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരകരായ രഞ്ജിനി ഹരിദാസും പേളി മാണിയുമാണ്. ഏഷ്യാനെറ്റിലെ ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. 80,000 രൂപയാണ് പ്രതിദിനം രഞ്ജിനിക്ക് നല്‍കുന്ന പ്രതിഫലം എന്നാണ് അറിയാന്‍ കഴിയുന്നത്. ജനപ്രീതി മാനിച്ച് തന്നെയാണ് ‘ബിഗ് ബോസി’ലെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി രഞ്ജിനിയെ നിയമിച്ചത്. രഞ്ജിനി ‘ബിഗ് ബോസ്’ ഹൗസില്‍ വന്ന് മുതല്‍ തരികിട സാബുവുമായി തര്‍ക്കം തുടരുകയാണ്. ഇരുവരും തമ്മിലുണ്ടായ സോഷ്യല്‍മീഡിയാ യുദ്ധമാണ് ‘ബിഗ് ബോസിലും’ കാണുന്നത്.

നടനായ അനൂപ് ചന്ദ്രന് ആഴ്ച്ചയില്‍ അഞ്ച് ലക്ഷത്തോളം രൂപയാണ് പ്രതിഫലം എന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘ബിഗ് ബോസി’ല്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് അഭിനയം പഠിച്ചു. ‘അച്ചുവിന്റെ അമ്മ,’ ‘ബ്ലാക്ക്,’ ‘രസതന്ത്രം,’ ‘ക്ലാസ്‌മേറ്റ്‌സ്,’ ‘കറുത്ത പക്ഷികള്‍,’ ‘വിനോദയാത്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

ജനപ്രീതി ഏറെയുളള അവതാരക പേളി മാണിക്ക് ദിനംപ്രതി 50,000 രൂപ വീതമാണ് പ്രതിഫലം എന്നും അറിയാന്‍ കഴിഞ്ഞു. വിവിധ മലയാളം ചാനലുകളില്‍ വി ജെ/ ഡി ജെ ആയാണ് പേളി മാണി ശ്രദ്ധേയ ആയത്. ‘ദ ലാസ്റ്റ് സപ്പര്‍’ എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയില്‍ ഒരു അറബിക് ഗാനവും ആലപിച്ചു.

പേളിയ്ക്ക് കഴിഞ്ഞാല്‍ പിന്നെ താരതമ്യേന വലിയ ഒരു സംഖ്യ ലഭിക്കുന്നത് അര്‍ച്ചന സുശീലനാണ്. ഇരുപത്തിയയ്യാരിരം രൂപയോളം വരും ഇവരുടെ ദിനം തോറുമുള്ള പ്രതിഫലം. ഇവര്‍ക്ക് സീരിയല്‍, സിനിമ, മ്യൂസിക് ആല്‍ബം എന്നിവയിലൂടെ പ്രശസ്തയാണ് അര്‍ച്ചന. കേരളത്തിനു പുറത്തു ജനിച്ചു വളര്‍ന്ന അര്‍ച്ചന മലയാളം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഈ രംഗത്തേക്കെത്തുന്നത്.

പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ഹിമ ശങ്കറാണ്. 22,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. നാടകങ്ങളിലും സിനിമയിലും സജീവമായ അഭിനേത്രിയാണ് ഹിമാ ശങ്കര്‍. അടുത്തിടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഹിമ നടത്തിയ തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. നിരവധി സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ദീപന്‍ മുരളി. ‘പരിണയം,’ ‘നിറക്കൂട്ട്,’ ‘ഇവള്‍ യമുന,’ ‘സ്ത്രീധനം’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ദീപന്‍ മുരളി ശ്രദ്ധേയനായത്.

‘തരികിട’ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സാബു. റിയാലിറ്റി ഷോ, സിനിമ, സീരിയല്‍ എന്നിവയാണ് സാബുവിന്റെ പ്രധാന മേഖലകള്‍. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പുറത്തുപോയ മനോജ് വര്‍മ്മയ്ക്ക് ആഴ്ച്ചയില്‍ 75,000 രൂപയാണ് ലഭിച്ചത്. വ്യവസായിയാണ് മനോജ് വര്‍മ്മ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (5 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (37 minutes ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (42 minutes ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (56 minutes ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (1 hour ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (1 hour ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (1 hour ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (2 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (10 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (12 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (12 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (13 hours ago)

Malayali Vartha Recommends