കടൽ കടന്നും പോയ എന്റമ്മേടെ ജിമിക്കി കമ്മല്‍ ഒഫീഷ്യല്‍ വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്തു
വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രത്തിലെ 'ജിമിക്കി കമ്മല്‍ എന്ന ഗാനം ഏറ്റുപാടാത്ത മലയാളികൾ ആരും തന്നെയുണ്ടാകില്ല. എന്തിനേറെ പറയുന്നു കേരളക്കര കടന്ന് അങ്ങ് വിദേശത്തുപോലും ജിമ്മിക്കല്ലിനു ആരാധകർ ഏറെയാണ്. എന്നാൽ ആരാധകരെ നിരാശരാക്കുന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മല്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം നല്കി വിനീത് ശ്രീനിവാസന്, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ഏറ്റെടുത്തവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വലിയവരും സ്വദേശികള്‍ മുതല്‍ വിദേശികളും ഉണ്ടായിരുന്നു. കടലും കടന്ന് ഹിറ്റായ ഗാനത്തിന്റെ പല വേര്‍ഷനുകളും നൃത്താവിഷ്കാരങ്ങളും കൊണ്ട് സാമൂഹികമാധ്യമങ്ങള്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ആണ് യുട്യൂബില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കോപ്പിറൈറ്റ് സ്വകാര്യ ടെലിവിഷന്‍ ചാനലായ അമൃതയ്ക്കാണ് നല്‍കിയത്. ഗാനം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് സത്യം ഓഡിയോസ് എന്ന സ്വകാര്യ കമ്ബനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha