മോഹന്‍ലാലിന്റെ നീരാളി വണ്ടി ആരാധകരെ തേടി നിരത്തുകളിലെത്തുന്നു... വാഹനത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് അയച്ചാല്‍ പ്രത്യേക സമ്മാനം
മോഹന്‍ലാലിന്റെ നീരാളി വണ്ടി നിരത്തുകളിലിറങ്ങി. വണ്ടിയുടെ ഫഌഗ് ഓഫ് കഴിഞ്ഞ ദിവസം കൊച്ചി പനമ്പിള്ളി നഗറില്‍ നടന്നു. നിര്‍മാതാക്കളായ സന്തോഷ് ടി.കുരുവിള, ആന്റണി പെരുമ്പാവൂര്‍, കോ- പ്രൊഡ്യൂര്‍ മിബു ജോസ്, നമിത പ്രമോദ്, അപര്‍ണ ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ഫഌഗ് ഓഫ് ചെയ്തത്. ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വണ്ടിയെത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് നീരാളി വണ്ടി. ഇതിലൂടെ പ്രചരണം നടത്തുകയാണ് ലക്ഷ്യം.
നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈ വണ്ടി ആരാധകരുടെ മനസില്‍ ഇടം പിടിച്ചതാണ്. പ്രേക്ഷകരുടെ അടുത്ത് വാഹനം എത്തുമ്പോള്‍ ഒരു സെല്‍ഫി എടുക്കാനും നീരാളി പേജിലേക്ക് അയച്ചു കൊടുക്കാനും വൈകിക്കേണ്ട. അവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. നീരാളി ജൂലൈ 13ന് തീയറ്ററുകളില്‍ എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നദിയാമൊയ്തുവും ജോഡികളായി അഭിനയിക്കുന്ന ചിത്രമാണ് നീരാളി. മുംബയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ബോളിവുഡ് സംവിധായകനായ മലയാളി അജോയ് വര്‍മയാണ് സിനിമ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ സിനിമ തിയേറ്ററില്‍ എത്തുന്നത്. വില്ലനാണ് അവസാനം ഇറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളോടെ കൊട്ടിഘോഷിച്ചെത്തിയ വില്ലന്‍ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. തമിഴില്‍ നിന്ന് വിശാലും തെലുങ്കില്‍ നിന്ന് ശ്രീകാന്തും അഭിനയിച്ചെങ്കിലും അന്യഭാഷകളിലും സിനിമ ക്ലിക്കായില്ല. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ വലിയ താരനിരയും സിനിമയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha