Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

44 കോടി ബഡ്ജറ്റിൽ എത്തിയ ബിഗ് ബോസിന് ചുവടുകൾ പിഴയ്ക്കുന്നു; ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളുടെ ഏഴ് അയലത്ത് പോലും എത്താനാകാതെ ബിഗ് ബോസ് റേറ്റിംഗ് താഴെ!!

07 JULY 2018 06:26 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ നിലവില്‍ പതിനാല് പേരാണുള്ളത്. ഓരോ ആഴ്ചയും ഓരോ ക്യാപ്റ്റന്മാരാണ് ബിഗ് ബോസിനെ നയിക്കുന്നത്. പക്ഷെ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിന് പ്രതീക്ഷിച്ച ഓളമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകൾ.

ആദ്യ ആഴ്ചയില്‍ ഷോയ്ക്ക് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടാനായില്ല. ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്. ഏഷ്യാനെറ്റിലെ സീരിയലുകളാണ് അഞ്ച് സ്ഥാനത്തുള്ളത്. 44 കോടി മുടക്കിയ ബിഗ്‌ബോസിന് പ്രതീക്ഷിച്ച റേറ്റിംഗ് ഉണ്ടാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബ പ്രേക്ഷകര്‍ക്ക് അതൃപ്തിയുള്ളതും ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതും ഒരു കാരണമായി.

ആറ് മണി മുതല്‍ 11 മണി വരെയുള്ള പ്രൈം ടൈം സ്ലോട്ടിലെ ബാര്‍ക് റേറ്റിംഗാണിത്. കസ്തൂരിമാന്‍, നീലക്കുയില്‍, വാനമ്പാടി, കറുത്ത മുത്ത്, ഭാര്യ തുടങ്ങിയ സീരിയലുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. കസ്തൂരിമാനാണ് റേറ്റിംഗില്‍ മുന്നില്‍. 44 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഷോയായ ബിഗ് ബോസ് പരസ്യങ്ങള്‍ക്കും വന്‍ തുകയാണ് കൈപ്പറ്റുന്നത്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

അവതാരകനായ മോഹന്‍ലാലും വന്‍തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 12 കോടി രൂപയാണ് ഷോയ്ക്കായി മോഹന്‍ലാലിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ബിഗ് ബോസ്' ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 16 പേര്‍ താമസിക്കുന്നതാണ് മത്സരം.

ബിഗ് ബോസ് ഹൗസിന് ചുറ്റും അറുപത് റോബോട്ടിക് ക്യാമറകളുടെ നീരിക്ഷണത്തിലാണ് മത്സരാര്‍ത്ഥികള്‍ ഉള്ളത്. എല്ലാ ദിവസവും രസകരമായ ടാസ്‌കുകള്‍ ഉണ്ടെന്നുള്ളതാണ് ബിഗ് ബോസിന്റെ പ്രത്യേകത. മറ്റുള്ളവരെ പറ്റിച്ച് കൊണ്ടുള്ള രഹസ്യ ടാസ്‌കുകളും ബിഗ് ബോസ് കൊടുക്കാറുണ്ട്.

ബിഗ് ബോസിന് വേണ്ടി കാത്തിരുന്നെങ്കിലും റേറ്റിംഗിന് പിന്നോട്ട് പോവാന്‍ കാരണങ്ങള്‍ നിരവധിയാണ്. മലയാളി ഹൗസുമായി ഏറെ അടുത്ത് കിടക്കുന്നതിനാല്‍ ആ പരിപാടി കണ്ടപ്പോള്‍ ഉണ്ടായ ദുരനുഭവം പലര്‍ക്കും ഓര്‍മ്മ വന്നു. ബിഗ് ബോസ് കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്ന് കാണാന്‍ കൊള്ളില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. അതിനൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന സമയം ആയതിനാല്‍ പലരും അതിന് പിന്നാലെയാണ്. അതും ബിഗ് ബോസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

വീഡിയോ കാണാം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (8 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (8 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (8 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (8 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (8 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (8 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (8 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (9 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (10 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (10 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (11 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (11 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (11 hours ago)

Malayali Vartha Recommends