Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഒടിയന്‍ റിലീസാകാന്‍ ഇനി മൂന്ന് മാസം കാത്തിരിക്കണം

07 JULY 2018 12:26 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഒടിയന്‍ റിലീസാകാന്‍ ഇനി മൂന്ന് മാസം കാത്തിരിക്കണം. ഒക്ടോബര്‍ 11ന് രാവിലെ ഏഴ് മണി ഒന്‍പത് മിറ്റിനാണ് റിലീസംഗ് സമയം. എന്തിനാണ് ഈ സമയം തെരഞ്ഞെടുത്തതെന്ന് വഴിയേ പറയാം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്റെ ചിത്രീകരണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് ഒടിയന്റെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയത്. ജൂലൈ അഞ്ചിന് പൂജ നടന്നു. അന്ന് മുതല്‍ ഒടിയനെ എന്ന് ബിഗ് സ്‌ക്രീനില്‍ കാണാനാവും എന്ന ഒട്ടേറെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള അവസാനമാണ് ഒക്ടോബര്‍ 11. 

ഒരു കുടുംബമായിരുന്ന് ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ പ്രൊഡക്ഷന്‍ ബോയ് വരെയുള്ള ഓരോരുത്തരും ഒരുവര്‍ഷത്തോളം കണ്ടസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ദിവസം കൂടിയാണ്ഒക്ടോബര്‍ 11. പ്രേക്ഷകര്‍ ഓരോരുത്തരും നല്‍കിയ പ്രചോദനവും ധൈര്യവും തന്നെയാണ് ഈ ദിവസം വരെ എത്തിച്ചതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ പറഞ്ഞു. കാത്തിരുന്നതിനും കൂടെ നിന്നതിനും നന്ദി. ഒടിവിദ്യകളും മായക്കാഴ്ചകളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ശേഷം ഭാഗം, സ്‌ക്രീനില്‍!- എന്നാണ് സംവിധായകന്‍ പറയുന്നത്.



മലയാളത്തിലെ പ്രമുഖ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നു. മഞ്ജുവാര്യരാണ് നായിക. പ്രകാശ് രാജ്, സിദ്ധിഖ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ പല ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പീറ്റര്‍ഹെയ്‌നാണ് ആക്ഷന്‍ ഡയറക്ടര്‍. പാലക്കാട്ടെ ഗ്രാമങ്ങളില്‍ പണ്ട് ഉണ്ടായിരുന്ന ഓടിയന്‍മാരുടെ കഥയാണ് മാണിക്യനിലൂടെ അവതരിപ്പിക്കുന്നത്. പാലക്കാടിന്റെ വിദൂര ഗ്രാമങ്ങളിലും ഹരിദ്വാറിലും മറ്റുമായിരുന്നു ചിത്രീകരണം. മോഹന്‍ലാലിന്റെ ശരീരപ്രകൃതി മാറുന്നതിനായി പല ഷെഡ്യൂഷുകളായാണ് ഒടിയന്‍ പൂര്‍ത്തീകരിച്ചത്.

100 കോടി ക്ലബിലെത്തുക എന്നതാണ് ഒടിയന്‍ ടീമിന്റെ ലക്ഷ്യം. അതിനായി വിഷ്വല്‍ എഫക്‌സിന്റെ മാജിക്ക് തന്നെ സിനിമയിലുണ്ടാവും. അതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. 2016 ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. 25 കോടി ബജറ്റുണ്ടായിരുന്ന ചിത്രം 152 കോടി കളക്ട് ചെയ്തു. അതുകൊണ്ട് ഒടിയനും മറ്റൊരു ഒക്ടോബറില്‍ പ്രേക്ഷകരെ തേടിയെത്തും. എന്നാല്‍ തിയതിയും സമയം മാറും. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് അണിയറപ്രവര്‍ത്തകര്‍ രാവിലെ ഏഴ് മണി ഒമ്പത് മിനിറ്റ് എന്ന സമയം തെരഞ്ഞെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (7 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (18 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (26 minutes ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (33 minutes ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (37 minutes ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (49 minutes ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (1 hour ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (1 hour ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (1 hour ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യുഎഇയില്‍ 2750 ജീവനക്കാരെ ഉടന്‍ വേണം.. എത്രയും വേഗം അപേക്ഷിക്കൂ ആകര്‍ഷകമായ പാക്കേജ്! തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ...  (2 hours ago)

ഫിഡൽ കാസ്ട്രോ ക്യൂബൻ പ്രധാനമന്ത്രിയായി !! ദാദാ സാഹേബ് ഫാൽക്കെ അന്തരിച്ചു..വേറെയും വിശേഷങ്ങൾ  (2 hours ago)

Malayali Vartha Recommends