Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..


വല്ലാത്തൊരു അവസ്ഥ..മിഥുന്റെ മരണത്തിന്റെ നടുക്കത്തിൽ നാടും സ്കൂളും..കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും, അവൻ കയറി..ഒരു മകൾക്കും ഈയൊരു അവസ്ഥ വരരുത്..


ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..


മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു; സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്: ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം! ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്- വെളിപ്പെടുത്തലുമായി പാർവതി

07 JULY 2018 04:37 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ അനുഭവിക്കേണ്ടിവന്ന പീഡനാനുഭവം തുറന്ന് പറഞ്ഞ് നടി പാര്‍വതി. എന്നാല്‍ താന്‍ ഇരയല്ലെന്നും അതില്‍ നിന്നും പുറത്തുകടന്നവളാണെന്നും പാര്‍വതി പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍

എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല.

കാലം മാറിയാലും നമ്മുടെ സിനിമ മാറുന്നില്ല. അതില്‍ സ്ത്രീ വെറും ‘ചരക്ക്’ മാത്രം. ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഉത്പന്നം. സ്‌ക്രീനില്‍ കശ്മലന്മാരുടെ ൈകയിലകപ്പെടുന്ന നായികയെ ഗുണ്ടകളെ നേരിട്ട്, ഗുണ്ടാത്തലവനെയും കീഴ്‌പ്പെടുത്തി രക്ഷപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ കാവലാളായ നായകന്‍. അതുകണ്ട് തിേയറ്റര്‍ നിറയുന്ന ആരവം. പ്രേക്ഷകന്‍ കോരിത്തരിക്കുന്നു. നായകന്റെ സൂപ്പര്‍താരതൊപ്പിയില്‍ ഒരു തൂവല്‍ കൂടി. പ്രേക്ഷകന്‍ കൈയടിക്കുമ്പോള്‍ താരത്തിന്റെ കൈയും കീശയും നിറയുന്നു.

പക്ഷേ, വെള്ളിത്തിരയ്ക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത്? നായകന്‍ സ്വന്തം ജീവിതത്തില്‍ വില്ലനാകുന്നു. സഹപ്രവര്‍ത്തകയായ താരത്തെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു. പ്രേക്ഷകര്‍ വിഡ്ഢികളാകുന്നു. ഇതെല്ലാം കണ്ട് അമര്‍ഷവും അറപ്പും ഉള്ളിലൊതുക്കി ഒരു പറ്റം സിനിമാപ്രവര്‍ത്തകര്‍. മറ്റുള്ളവര്‍ നായകനൊപ്പം. അതൃപ്തി തുറന്നുപ്രകടിപ്പിച്ചാല്‍ പിന്നെ ഔട്ട്.

സ്ത്രീക്ക് സിനിമയിലെപ്പോലെ തന്നെ തങ്ങളുടെ കാല്‍ക്കീഴിലാണ് സ്ഥാനം എന്നുകരുതുന്നവരാണ് നമ്മുടെ പല നായകന്‍മാരും. അവസരങ്ങള്‍കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് കെണിയില്‍പെടുത്തുന്ന കാസ്റ്റിങ് കൗച്ച് മുതല്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുരുക്കുന്നവര്‍ വരെ ഈ മേഖലയിലുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE എന്തൊരു അവസ്ഥ  (28 minutes ago)

നടുക്കം മാറാതെ സഹപാഠി  (45 minutes ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (56 minutes ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (1 hour ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (1 hour ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (3 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (3 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (4 hours ago)

18 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോര്‍ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും  (4 hours ago)

ചെറു പുസ്തകങ്ങളാക്കി ജനങ്ങള്‍ക്ക് നല്‍കി  (4 hours ago)

കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.... സംഭവത്തില്‍ ഇടപ്പെട്ട് വിഭ്യാഭ്യാസ മന്ത്രി; അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  (5 hours ago)

സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്  (5 hours ago)

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളേജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍  (5 hours ago)

ഷീറ്റ് നെഞ്ചില്‍ തറച്ച് ഇന്‍ഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends