Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ലോഗോ മോഹന്‍ലാല്‍ റിലീസ് ചെയ്തു

11 JULY 2018 04:31 PM IST
മലയാളി വാര്‍ത്ത

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ ഔദ്യോദിക പ്രഖ്യാപനവും ലോഗോ റിലീസും മോഹന്‍ലാല്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു . ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, സലാം ബാപ്പു എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ജോഷി, ലാല്‍, ഭദ്രന്‍, രഞ്ജിത് ശങ്കര്‍, ഷാഫി, റാഫി, മേക്കാട്ടിന്‍, റോഷന്‍ ആന്‍ഡ്രുസ്, ഷാജോണ്‍ കാര്യാല്‍, സുന്ദര്‍ ദാസ്, ജിബു ജേക്കബ്, സിദ്ധാര്‍ഥ് ശിവ , രേവതി എസ് വര്‍മ്മ, സുജിത് വാസുദേവ്, സോഹന്‍ സീനുലാല്‍, അരുണ്‍ ഗോപി, റോഷ്‌നി ദിനകര്‍, വൈ എസ് ജയസൂര്യ, ആലപ്പി അഷ്‌റഫ്, ജോസ് തോമസ്, സോഹന്‍ ലാല്‍, കെ കെ ഹരിദാസ്, ജോണി ആന്റണി, ജിനു എബ്രഹാം , നേമം പുഷ്പരാജ്, അക്കു അക്ബര്‍, ഷിബു ഗംഗാധരന്‍, അനൂപ് കണ്ണന്‍, സാജിദ് യഹിയ, വ്യാസന്‍ എടവനക്കാട് , ടോം ഇമ്മട്ടി, അനീഷ് ഉപാസന, ഓ എസ്. ഗിരീഷ്, ബൈജുരാജ്, ജയകുമാര്‍, മുസ്തഫ തുടങ്ങി മലയാള സിനിമയിലെ എഴുപതോളം സംവിധായകര്‍ പങ്കെടുത്തു .

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക . മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷം , അമ്പതിനായിരം , ഇരുപത്തി അയ്യായിരം എന്നിങ്ങനെ െ്രെപസ് മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും നല്‍കുന്നതാണ്. ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുമുള്ള ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.



മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, എന്നിവര്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. എന്‍ട്രികളില്‍ നിന്ന് മികച്ച ക്യാമ്പസ് ഫിലിമിന് പ്രത്യേക പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രികള്‍ 2018 സെപ്തംബര്‍ 15 മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്  www.fefkadirectors.com സന്ദര്‍ശിക്കുക
FB Page: www.facebook.com/fefkadu
Email- fefkadirectors@gmail.com
Ph: 0484 –2408156, 2408005, 09544342226

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (9 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (15 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (18 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (40 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (58 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends