തിയറ്ററുകളിലേക്ക് സവാരിക്കൊരുങ്ങി 'സവാരി ' ; സുരാജ് ചിത്രം സവാരിയുടെ ട്രെയിലർ പുറത്ത്
കാത്തിരിപ്പിനൊടുവിൽ മറ്റൊരു സുരാജ് ചിത്രംകൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് .സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സവാരിയുടെ ട്രെയിലർ പുറത്തിറങ്ങി .സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത് . തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ക്ഷേത്രഭാരവാഹികളുടെ കൈയാളായി കഴിയുന്ന കഥാപാത്രമാണ് സുരാജ് ചിത്രത്തിലെത്തുന്നത് . ചിത്രത്തിന്റെ പേരുപോലെ സവാരി എന്ന പേരിലറിയപ്പെടുന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത് .
നവാഗതനായ അശോക്നായർ സംവിധാനംചെയ്യുന്ന സവാരി ഉടൻതന്നെ തിയറ്ററുകളിൽ എത്തും .
https://www.facebook.com/Malayalivartha