Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയില്‍ അല്ല, ഈ ആക്രമണങ്ങളെ എന്റെ വീട്ടുകാര്‍ ഭയപ്പെടുന്നു: പാര്‍വതി

18 JULY 2018 09:30 AM IST
മലയാളി വാര്‍ത്ത

എന്തിനാണ് എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്‌സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല. ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് വ്യക്തമായി അറിയാം.'പാര്‍വതി പറഞ്ഞു. പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. പാര്‍വതിയുടെ ചില നിലപാടുകളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംവിധായിക റോഷ്‌നിയും ആരോപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയായ മൈ സ്‌റ്റോറിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും പാര്‍വതി വെളിപ്പെടുത്തി. എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതു കൊണ്ടാകും പറയാത്തത് എന്നും എത്രയോ പേര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നു.
എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തുടങ്ങിവച്ചത് ആവശ്യമായ ഒരു ചര്‍ച്ചയാണ് എന്നവര്‍ വിശ്വസിക്കുന്നുണ്ട്. അതേസമയം എനിക്കൊപ്പം നില്‍ക്കില്ലെന്നു പറയുന്ന സ്ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പാട്രിയാര്‍ക്കല്‍ ആയി കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ് കാരണം സ്ത്രീകളും പുരുഷമേധാവിത്വ വ്യവസ്ഥിതിയില്‍ പരുവപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യമില്ല. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ' പാര്‍വതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (1 hour ago)

വീടിനുള്ളിൽ കളനാശിനി..  (1 hour ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (1 hour ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (3 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (3 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (4 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (5 hours ago)

Malayali Vartha Recommends