Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നു ;ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തൻമയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല ;മാര്‍ കൂറിലോസ്തിരുമേനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

19 JULY 2018 05:16 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് പേരൻപ് .വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ നായകനായി എത്തുന്ന ചിത്രം .ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു . റിലീസിന് മുൻപ് തന്നെ അന്തർദേശിയ പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തിയത് വലിയ വാർത്തയായിരുന്നു.പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു .എന്നാൽ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന ഒരു ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ് .ആ ആരാധകൻ മറ്റാരുമല്ല ഗീവര്‍ഗീസ് മാര്‍ കൂറിലോസ്തിരുമേനിയാണ് .

രണ്ട് മിനിട്ടിലെ തീവ്രവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങള്‍ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങള്‍ കൊണ്ടും ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും നടന വിസ്മയം തീര്‍ക്കുന്നുവെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് കൂറിലോസ് തിരുമേനിയുടെ ഫേസ്ബുക്ക് കുറിപ്പ്

സിനിമാ സംബന്ധിയായ ഈ കുറിപ്പ് എഴുതാൻ കാരണം എന്റെ ഒരു സുഹൃത്ത് അല്പം മുൻപ് അയച്ചു തന്ന ഈ ചിത്രങ്ങളും "പേരൻപ് " എന്ന മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ലിങ്കുമാണ്. എന്നെങ്കിലും ഈ പടം കാണണം എന്ന നിർദ്ദേശവും അദ്ദേഹം വയ്ക്കുന്നു -

മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. "പേരൻപ് " ടീസർ സത്യമായും എന്നെ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോയി. ഒന്ന്, രണ്ട് മിനിട്ടിലെ തീവ്റവും തീഷ്ണവുമായ സൂക്ഷ്മ മുഖഭാവങ്ങൾ കൊണ്ടും കൈ കാലുകളുടെ പ്രത്യേക ചലനങ്ങൾ കൊണ്ടും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദ ഗാംഭീര്യം കൊണ്ടും ശബ്ദത്തിന്റെ ഹൃദ്യമായ മോഡുലേഷൻ കൊണ്ടും മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും നടന വിസ്മയം തീർക്കുന്നു ഇവിടെ. തലമുടി മുതൽ കാലിലെ വിരലുകൾ വരെ തന്റെ കൂടെ സൂക്ഷ്മാഭിനയം തീർക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില നടൻമാരിൽ ഒന്നാമനാണ് മമ്മൂട്ടി. നടത്തത്തിലെ അതി സൂക്ഷ്മ ചലനങ്ങൾ കൊണ്ട് അമരത്തിലും ഉദ്യാനപാലകനിലും ഒക്കെ നമ്മെ അതിശയിപ്പിച്ചു എങ്കിൽ ഭൂതകണ്ണാടിയിൽ നോട്ടം കൊണ്ടാണ് ഭാവ പ്രപഞ്ചം മമ്മൂട്ടി തീർത്തത് . ശരീര സൗന്ദര്യത്തോടൊപ്പം ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദ സൗകുമാര്യത്തെ ഇത്രയും മനോഹരമായി മോഡുലേറ്റ് ചെയ്ത് അവതരിപ്പിക്കുവാൻ മമ്മൂട്ടിക്കുള്ള സിദ്ധി അതുല്യമാണ്. (തിലകനെ വിസ്മരിക്കുന്നില്ല ). സയലോഗ് ഡെലിവറിയിൽ ഒരു പാഠപുസ്തമാണ് മമ്മൂട്ടി.

ഒരു വടക്കൻ വീരഗാഥ, അമരം, യാത്ര, കാഴ്ച്ച , ന്യൂ ഡൽഹി, തനിയാവർത്തനം, സൂര്യമാനസം , യവനിക, മതിലുകൾ, വിധേയൻ, അംബേദ്കർ , പൊന്തൻമാട , പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, ഭൂതകണ്ണാടി, മുന്നറിയിപ്പ് തുടങ്ങിയ (ചില ഉദാഹരണങ്ങൾ മാത്രം) ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മറ്റൊരു നടനെ സങ്കൽപ്പിക്കുക അസാധ്യമാണ്. ഈ അതുല്യ നടന വൈഭവമാണ് മലയാളത്തിലെയും ഇതര ഭാഷകളിലെയും ഏറ്റവും പ്രതിഭാശാലികളായ സംവിധായകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായി മമ്മൂട്ടിയെ മാറ്റുന്നത്. ഭാഷകളുടെയും ഭാഷാ ശൈലികളുടെയും വ്യതിരക്ത ഭാവങ്ങൾ ഇത്ര കൃത്യതയോടും തൻമയത്വത്തോടും അവതരിപ്പിച്ച് ഫലിപ്പിക്കാൻ പോന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല.

ചെയ്തു കൂട്ടിയ കഥാപാത്രങ്ങളുടെ വൈവിദ്ധ്യം അത്ഭുതാവഹമാണ്. എന്നിട്ടും പുതിയ വേഷങ്ങൾ തേടിയും പുതിയ ശൈലികൾ അവലംബിച്ചും അഭിനയത്തോടുള്ള അതിരറ്റ പാഷൻ നിലനിർത്തുന്നത് പുതുമുഖങ്ങൾ പാo മാക്കേണ്ടതാണ്. റാം എന്ന പ്രതിഭാധനനായ സംവിധായകൻ തന്റെ സ്വപ്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്നില്ല എന്നു ചിന്തിക്കുകയും മമ്മൂട്ടിക്കുവേണ്ടി 10 വർഷം കാത്തിരിക്കാൻ തയ്യാറാകായും ചെയ്തു എങ്കിൽ അതിന്റെ സന്ദേശം വ്യക്തമാണ്. മലയാളിക്കും മലയാളത്തിനും അഭിമാനിക്കാവുന്ന നടന വൈഭവം തന്നെയാണ് മമ്മൂട്ടി.

പേരൻപ് അവിസ്മരണീയ അഭിനയ തികവിന്റെ നിര വധി സുന്ദര മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു വസന്ത കാഴ്ച ആയിരിക്കും എന്നതിന് ചിത്രത്തിന്റെ ടീസർ മാത്രം മതി സാക്ഷ്യം. കലത്തിലെ ചോറിന്റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ. സ്നേഹത്തിന്റെ ആഗോള സന്ദേശം പടരട്ടെ പേരൻപിലൂടെ .. സ്നേഹവും ദയാവായ്പും വാത്സല്യവും കരുണയും ഒക്കെ ഹൃദയസ്പർശിയായി ഇമോട്ട് ചെയ്യാൻ മമ്മൂട്ടിയെപ്പോലെ കഴിവുള്ളവർ ചുരുക്കമാണല്ലോ. പേരൻപിനും മമ്മൂട്ടിക്കും ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിക്കട്ടെ

ഇനി ഇത്രയും എഴുതിയ സ്ഥിതിക്ക് പലരും ഒഴിഞ്ഞു മാറുന്ന ചോദ്യത്തിന് നേരിട്ടുള്ള എന്റെ പ്രതികരണമിതാ - മമ്മൂട്ടിയോ മോഹൻലാലോ കൂടുതൽ മികച്ച നടൻ?

എന്റെ ഉത്തരം: രണ്ടു പേരുടെയും അഭിനയം ഒത്തിരി ഇഷ്ടമാണ്. എന്നാൽ കൂടുതൽ മികച്ച നടൻ എന്റെ അഭിപ്രായത്തിൽ മമ്മൂട്ടി തന്നെയാണ്.

വാൽക്കഷണം:

സിനിമയിലും കയറി അഭിപ്രായം പറയാൻ ഇയാളാര് എന്ന് ആരെങ്കിലും ചോദിച്ചാൽ കലയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരൻ എന്ന് മാത്രമാണ് എന്റെ വിനീത പ്രതികരണം. ചെറുപ്പത്തിൽ എന്റെ പിതാവ് സിനിമക്ക് കൊണ്ടു പോകുമായിരുന്നു. അന്ന് എന്റെ ഇഷ്ട നടൻ സത്യൻ ആയിരുന്നു. ഓടയിൽ നിന്ന് , കടൽപ്പാലം ഒക്കെ ഇന്നും പച്ചയായ ഓർമ്മയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (7 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (8 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (8 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (8 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (9 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (9 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (9 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (10 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (10 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (11 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (11 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (11 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (11 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (12 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (12 hours ago)

Malayali Vartha Recommends