എ പടം എന്ന വാക്കിന് അര്‍ത്ഥം അശ്ലീലം എന്ന് മാത്രമല്ലെന്ന് പ്രഖ്യാപിച്ച് ലില്ലി
നടി ഷക്കീലയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛദ്ദയാണ്. ഇന്ദ്രജിത്ത് ലങ്കേഷകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഈ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ഇപ്പോഴിത സിനിമയുടെ ചിത്രീകരണത്തിനിടെ നടി റിച്ച പുറത്തു വിട്ട് ചിത്രം വൈറലാകുകയാണ്. ബിക്കിനിയില്‍ അതീവ ഗ്ലാമറസ്സായി വെളളത്തില്‍ നീന്തുന്ന ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയിലും അതീവ ഗ്ലാമറസ്സായിട്ടാണ് നടി എത്തുന്നത്. ഷക്കീലയുടെ കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പുലര്‍ത്താനായി താരം മലയാള പഠിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അത് സമയം ഇന്ദ്രജിത്ത് ലങ്കേഷക്കര് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറവലാണ്. വളരെ കഷ്ടപ്പാട് സഹിച്ചാണ് തരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൊബൈല്‍ നെറ്റ് വര്‍ക്കു പോലും കിട്ടാത്ത വനപ്രദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
അവിടെ നിന്ന് ഒരു െ്രെഡവറിന്റെ വൈഫൈ പങ്കുവെച്ചാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിച്ച തന്നെയാണ് ചിത്രത്തിനൊപ്പം ഈ വിവരവും പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha