പൊലീസ് കമ്മീഷ്ണറായി പിസി ജോർജ്; ട്രെയിലർ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്ജ് എന്നും വാർത്തകളിൽ താരമാണ് .സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ രാഷ്ട്രീയനേതാവ് കൂടിയാണ് അദ്ദേഹം . ഇപ്പോഴിതാ പി.സിയുടെ പുതിയ രൂപമാറ്റം സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ് . മിത്രന് നൗഫല്ദീന് സംവിധാനം ചെയ്യുന്ന 'തീക്കുച്ചിയും പനിത്തുള്ളിയും'എന്ന ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് പിസി ജോർജ് എത്തുന്നത്. നേരത്തെ കണ്ണൻ താമരകുളം സംവിധാനം ചെയ്ത അച്ചായൻസിൽ പിസി വേഷമിട്ടിരുന്നു. ചിത്രത്തിൽ പിസി ജോർജായി തന്നെയാണ് എംഎല്‍എ എത്തിയത്.
എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രം മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു മഞ്ഞുതുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയ കഥ എന്ന വിശേഷണവുമായി എത്തുന്ന റൊമാന്റിക് ത്രില്ലറാണ് തീക്കുച്ചിയും പനിത്തുള്ളിയും. കൃഷ്ണ കുമാര്‍, ബിനീഷ് ബാസ്റ്റിന്, അഭയ ദേവ്, കനി കുസൃതി തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജൂലൈ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha