'പച്ചമീന്‍ വിറ്റവളെ കല്ലെറിഞ്ഞത് പൊരിച്ച മീന്‍ കിട്ടാത്തവര്‍ അറിഞ്ഞില്ലേ?'; റിമ കല്ലിങ്കലിനെയും കൂട്ടരെയും ട്രോളി ഹരീഷ് പേരടിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നായികമാരുടെയും നായകന്മാരുടെയും പുറകിലൂടെ നടന്നു നീങ്ങുമ്പോഴും അവള് ഒരു അഭിനയത്രിയായിരുന്നില്ലേ. എന്നിട്ടും സിനിമാ സ്ത്രീ സംഘടനയിലെ അമ്മമാര്‍ ഇതൊന്നും കണ്ടില്ലയോ എന്തോ. ഒരു വാക്ക് ഉരിയാടാന്‍ അവര്‍ക്ക് ഇതുവരെയായില്ല. ഇവരാണോ സിനിമയിലെ സ്ത്രീ സുരക്ഷയെ പറ്റി വാദിക്കുന്നവര്‍. എല്ലാം ഹനാന് എന്ന പെണ്‍കുട്ടിയെ തേടി എന്നാല്‍ ഇന്ന് കൈനിറയെ ചിത്രങ്ങള്‍, അവസരങ്ങള്‍, സഹായങ്ങള്‍. നടന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
നാലുവരിയില്‍ ഒതുക്കിയ ആ വാചകങ്ങള്പ്പുറം ഒരു ട്രോള്‍ ഇല്ല എന്നാണ് പോസ്റ്റിന് ചുവട്ടിലെ കമന്റ്. പക്ഷേ അതൊരു ട്രോള്‍ അല്ല കാര്യം തന്നെയാണ് 'പച്ച മീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്.. പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?' എന്നാണ് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടി പോരാടുന്ന അഭിനേത്രികളെ ലക്ഷ്യം വച്ചാണ് ഈ പോസ്റ്റെന്നാണ് വിലയിരുത്തല്‍. ഹനാന് പ്രശ്നത്തില്‍ സര്‍ക്കാരും വനിതാ കമ്മിഷനും പൊലീസും ഉള്‍പ്പെടെ ഇടപ്പെട്ടിട്ടും ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനകളില്‍ നിന്ന് ഒരു പ്രതിഷേധവും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha