Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

തന്റെ അടിമയായി സാബുവിനെ വേണം, തന്നെ മനഃപൂര്‍വ്വം തളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പേളി; ബഷീറിന് മസാജ് ചെയ്തുകൊടുത്ത് രഞ്ജിനി: മതത്തിന്റേയും മറ്റും പേരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ നോക്കുന്ന സാബു തന്നെ മര്യാദ പഠിപ്പികണ്ടെന്ന് തുറന്നടിച്ച് ബഷീര്‍! ഇനിയും ഇവിടെ തുടര്‍ന്നാല്‍ ബിഗ് ബോസ് ഒരു ഭ്രാന്തിന്റെ ഡോക്ടറെ വിടേണ്ടി വരുമെന്ന് അരിസ്റ്റോ സുരേഷ്

04 AUGUST 2018 01:01 PM IST
മലയാളി വാര്‍ത്ത

നാല്‍പതാം ദിവസം രാവിലെ തന്നെ പുതിയ ക്യാപ്റ്റനാവാന്‍ പോവുന്ന സാബു തന്റെ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. പുതിയ ആള്‍ക്കാരെ അടുക്കളയിലേക്ക് നിയോഗിക്കാനാണ് സാബുവിന്റെ തീരുമാനം. ഷിയാസും ബഷീറും അടക്കമുളളവരെ പാചകത്തിന് നിയോഗിക്കണമെന്ന് രഞ്ജിനി പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ ലക്ഷ്വറി പോയിന്റില്‍ നിന്ന് സാധനങ്ങള്‍ തിരഞ്ഞെടുത്തു. ബിഗ് ബോസില്‍ ഗെയിം കളിക്കുന്നെങ്കില്‍ ശ്രദ്ധിച്ച് കളിക്കണമെന്ന് സാബു അനൂപിനോട് പറഞ്ഞു. ബിഗ് ബോസില്‍ പരമാവധി തുടരണമെങ്കില്‍ തനിക്ക് താഴെ ഉള്ളവനെ അടിക്കണമെന്ന് സാബു പറഞ്ഞു. ആദ്യം ഷിയാസിനെ ആക്രമിക്കാനാണ് സാബു പറഞ്ഞു കൊടുത്തത്.

അടുത്ത ആഴ്ച മുതല്‍ ക്യാപ്റ്റനല്ല ‘കാരണവര്‍’ ആണ് ബിഗ് ബോസില്‍ ഉണ്ടാവുകയെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് അടുത്ത ആഴ്ച കാരണവര്‍ ആകുവാനുളള മത്സരത്തിന് മൂന്ന് പേരെ തിരഞ്ഞെടുത്തു. അര്‍ച്ചന, ബഷീര്‍, ശ്രീനിഷ് എന്നിവരാണ് യോഗ്യത നേടിയത്. മൂവര്‍ക്കമുളള ടാസ്‌ക് ബിഗ് ബോസ് കൊടുത്തു. കാരണവര്‍ ആയാല്‍ നടപ്പിലാക്കാന്‍ പോവുന്ന പദ്ധതികള്‍ 3 മിനിറ്റിനുളളില്‍ വിവരിക്കണം. മൂവര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ വോട്ട് ചെയ്യും. മികച്ച പ്രസംഗം നടത്തിയവരാണ് കാരണവര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്.

ആദ്യം പദ്ധതികള്‍ വിവരിക്കാനെത്തിയത് അര്‍ച്ചനയാണ്. മുന്‍കാല ക്യാപ്റ്റന്മാരുടെ നല്ല പ്രവൃത്തികള്‍ തിരഞ്ഞെടുത്ത് താന്‍ ചെയ്യുമെന്ന് അര്‍ച്ചന വാഗ്ദാനം ചെയ്തു. ശരിയുടെ പക്ഷത്താണ് കാരണവര്‍ ആയാല്‍ താന്‍ നില്‍ക്കുകയെന്ന് ശ്രീനിഷ് പറഞ്ഞു. പുറത്താവുന്നതിന് മുമ്പ് ബിഗ് ബോസിലെ നായകനാവണമെന്ന് ആഗ്രഹമുളളതായി ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരും വോട്ട് ചെയ്തു. അര്‍ച്ചനയാണ് വോട്ടിങ്ങില്‍ വിജയിച്ചത്. പുതിയ കാരണവരാകുന്ന അര്‍ച്ചനയെ മത്സരാര്‍ത്ഥികള്‍ അഭിനന്ദിച്ചു.

തന്നെ മനഃപൂര്‍വ്വം തളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പേളി പറഞ്ഞു. സാബുവിന് ഇഷ്ടമില്ലാത്തവര്‍ സംസാരിക്കുമ്പോള്‍ വില കല്‍പ്പിക്കുന്നില്ലെന്നും പേളി ആരോപിച്ചു. ഇതിനിടെ കടന്നുവന്ന അനൂപിനോടും പേളി സംസാരിച്ചു. ഷിയാസ് ഇവിടെ അനാവശ്യമായി ഒച്ച വച്ച് സംസാരിക്കുന്നു എന്നായിരുന്നു അനൂപ് പറഞ്ഞത്. എന്നാല്‍ അനൂപ് രാവിലെ നല്ല ഉച്ചത്തില്‍ സംസാരിച്ചെന്നും നിങ്ങള്‍ക്ക് മാത്രമല്ലല്ലോ സംസാരിക്കാന്‍ പറ്റാവുന്നതെന്ന് പേളി തിരിച്ചടിച്ചു.

ഇതിനിടെ അനൂപുമായി സംസാരിച്ച് കൊണ്ടിരുന്ന ബഷീര്‍ സാബു വന്നപ്പോള്‍ എഴുന്നേറ്റ് പോവാന്‍ ശ്രമിച്ചു. എന്നാല്‍ ഇതാണോ ബഷീറിന്റെ മര്യാദയെന്ന് സാബു ചോദിച്ചു. മതത്തിന്റേയും മറ്റും പേരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ നോക്കുന്ന സാബുവാണോ മര്യാദ പഠിപ്പിക്കുന്നതെന്ന് ബഷീര്‍ തിരിച്ചു ചോദിച്ചു. സാബുവിനെ പൊളിച്ചടുക്കുന്ന രീതിയിലാണ് ബഷീര്‍ സംസാരിച്ചത്. തന്ന ബഹുമാനം ഇനി നല്‍കില്ലെന്നും ബഷീര്‍ തുറന്നു പറഞ്ഞു. പേളിയെ ചെകുത്താന്റെ കുഞ്ഞെന്ന് വിളിച്ചതാണോ സാബുവിന്റെ മാന്യതയെന്നും ബഷീര്‍ ചോദിച്ചു. ഇനി ബിഗ് ബോസില്‍ തങ്ങള്‍ കളിക്കുമെന്നും ബഷീര്‍ മറ്റുളളവരോട് പറഞ്ഞു.

താന്‍ ഇനിയും ഇവിടെ തുടര്‍ന്നാല്‍ ബിഗ് ബോസ് ഒരു ഭ്രാന്തിന്റെ ഡോക്ടറെ വിടേണ്ടി വരുമെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. ഇതിനിടെയാണ് വഴിത്തിരിവുണ്ടാക്കുന്ന പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്. ഈ ആഴ്ച നോമിനേഷനിലുളളവര്‍ ഇനി ജോലിയൊന്നും ചെയ്യേണ്ട. അടിമക്കണ്ണ് എന്നാണ് ടാസ്‌കിന്റെ പേര്. നോമിനേഷനില്‍ വന്നവര്‍ യജമാനന്‍മാരാണ്. ഇവര്‍ക്ക് ഓരോ അടിമകളെ തിരഞ്ഞെടുക്കാം. യജമാനന് വേണ്ട ഓരോ ജോലികളും അടിമകള്‍ ചെയ്ത് കൊടുക്കണം. തന്റെ അടിമയായി സാബുവിനെ വേണമെന്ന് പേളി പറഞ്ഞു. അര്‍ച്ചനയുടെ അടിമ അഞ്ജലിയാണ്, ബഷീറിന്റെ അടിമ രഞ്ജിനിയാണ്. ഷിയാസാണ് ശ്രീനിഷിന്റെ അടിമ.

ആദ്യം തന്നെ രഞ്ജിനിയെ കൊണ്ട് ബഷീര്‍ മസാജ് ചെയ്യിച്ചു. സാബുവിനെ കൊണ്ട് പേളി ചായ ഉണ്ടാക്കിച്ചു. പിന്നാലെ സാബുവിനെ കൊണ്ട് പാട്ട് പാടിച്ചു. ഷിയാസിനെ കൊണ്ട് ശ്രീനിഷ് ഡാന്‍സ് ചെയ്യിച്ചു. ഇതില്‍ സാബുവും രഞ്ജിനിയും പങ്കാളികളായി. പേളി പറഞ്ഞ ഓരോ കാര്യങ്ങളും സാബു ചെയ്ത് കൊടുത്തു. താനും സാബുവും സുഹൃത്തുക്കളായെന്ന് പേളി സുരേഷിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (57 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (1 hour ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (2 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (5 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (8 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (8 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (9 hours ago)

Malayali Vartha Recommends