Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പേളിക്ക് മോതിരം നല്‍കിയതെന്തിന്? പേളിയുമായി പ്രണയമോ? ശ്രീനിഷ് അമ്മയോട് പറഞ്ഞത്...

04 AUGUST 2018 02:45 PM IST
മലയാളി വാര്‍ത്ത

ഫോണോ സോഷ്യല്‍ മീഡിയയോ സുഹൃത്തുക്കളോ കുടുംബാഗങ്ങളോ ഇല്ലാതെ ബിഗ് ഹൗസില്‍ കഴിയുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആശ്വാസമായാണ് ടെലഫോണ്‍ എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുമില്ലാതെ എത്ര നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നറിയില്ലെന്നായിരുന്നു പലരും പറഞ്ഞത്. പുറംലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിയാന്‍ കഴിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ ഉന്നയിച്ചത്. മത്സാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്നോണമാണ് ഫോണ്‍ അനുവദിച്ചിട്ടുള്ളത്. സാങ്കല്‍പ്പിക ഫോണുമായി മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്, പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധേയനായ താരവും ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ട്. തമിഴ് കലര്‍ന്ന മലയാളത്തിലാണ് താരം സംസാരിക്കാറുള്ളത്. ഫോണ്‍ വിളിക്കാനുള്ള തന്റെ ഊഴമെത്തിയപ്പോള്‍ അമ്മയെയായിരുന്നു ഈ താരം വിളിച്ചത്. പരിപാടിയെക്കുറിച്ചും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചത്. സാങ്കല്‍പ്പിക ഫോണുമായി നടക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മയെയായിരുന്നു ശ്രിനിഷ് വിളിച്ചത്. പരിപാടിയില്‍ പിടിച്ചുനില്‍ക്കാനായി താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനാവശ്യമായി തന്റെ പേര് മറ്റുള്ളവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വലിച്ചിടുന്നുണ്ട്. പ്രതീക്ഷിക്കാതെയാണ് പലരും തന്നെ നോമിനേഷനിലേക്ക് ഇടുന്നത്. തന്റെ സുഹൃത്തുക്കളെ നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ്, കാരണങ്ങളൊന്നുമില്ലാതെയാണ് തന്റെ പേര് നല്‍കിയതെന്നും ശ്രിനിഷ് പറയുന്നു. ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ താരവും ഇടംപിടിച്ചിട്ടുണ്ട്.

പേളിക്ക് മോതിരം നല്‍കിയ കാര്യത്തെക്കുറിച്ച്‌ അമ്മയും അറിഞ്ഞുവല്ലേ, മോതിരം മാറ്റിയ കാര്യം സീരിയസായി എടുക്കരുത്. പേളിക്ക് പ്രശ്‌നമായപ്പോള്‍ സദാ സമയവും കരച്ചിലായിരുന്നു. ധൈര്യത്തിന് വേണ്ടിയാണ് മോതിരം നല്‍കിയത്. ലാലേട്ടന്‍ വന്നപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്നായിരുന്നു തന്റെ സംശയം. അദ്ദേഹം മോതിരം മാറ്റത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ ചമ്മിപ്പോയെന്നും താരം പറയുന്നു.

ഇവിടെ തനിക്ക് കുറച്ച്‌ നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കൂടെയുള്ളവരെല്ലാം നല്ലവരാണെന്നും ഗെയിമിന് വേണ്ടി എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണെന്നും എന്താവും തന്റെ അവസ്ഥയെന്നറിയില്ലെന്നും താരം പറയുന്നു. പുറത്തായാല്‍ ഉടന്‍ തന്നെ താന്‍ വീട്ടിലേക്കെത്തും. അച്ഛനേയും അമ്മയേയും അത്രയ്ക്ക് മിസ്സ് ചെയ്യുന്നില്ലെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ശുഭരാത്രി ആശംസിച്ചതിന് ശേഷമാണ് താരം ഫോണ്‍വിളി നിര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (17 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (25 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends