ദശമൂലം ട്രെന്‍ഡിങ്ങ്...ട്രോളന്മാര്ക്ക് ഒരു സന്തോഷവാര്‍ത്ത; 'ദശമൂലം ദാമു' ഹീറോ ആകുന്നു
കലിപ്പ് തീര്‍ക്കാന്‍ ദാമു വീണ്ടും അവതരിക്കും. മണവാളനും രമണനും ശേഷം ട്രോളന്മാര് നെഞ്ചേറ്റിയ താരമാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോള്‍ ട്രോളന്മാര്ക്കിടയില് താരമാണ്. മണവാളനെയും രമണനെയും ബഹുദൂരം പിന്നിലാക്കിയാണ് ദശമൂലം ദാമു ഇപ്പോള്‍ കുതിക്കുന്നത്. ഷാഫി തന്നെ സംവിധാനം ചെയ്ത ചട്ടമ്പിനാടിലെ റൗഡിയാണ് ദശമൂലം ദാമു. സുരാജ് അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോള്‍ ട്രോളുകളില്‍ സജീവമാണ്.
'സുരാജ് ഒരുപാട് ഹ്യൂമര്‍ ക്യാരക്ടറുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ദശമൂലമാണെന്നാണ് തോന്നുന്നത്. അതുപോലെ സലിം കുമാറിന്റെ മണവാളന്, മായാവിയിലെ സ്രാങ്ക് ഇവരൊക്കെ ഓര്‍ത്തിരിക്കുന്നവരാണ്. ഇതില്‍ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും ഒരു വലിയ കാര്യമാണ്.' സോഷ്യല്‍ മീഡിയയില്‍ സജീവമായ ട്രോളുകളില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഷാഫി പറഞ്ഞു.
സംവിധായകന് ഷാഫി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ദശമൂലം ദാമു ഇപ്പോള്‍ കലക്കി കൊണ്ടിരിക്കുകയാണ്. ആളുകള്‍ എപ്പോഴും വിളിച്ചുചോദിക്കുന്ന ഒരു കാര്യമാണ് ദശമൂലം ദാമുവിനെ ഹീറോയാക്കി ഒരു സിനിമ ചെയ്യാമോന്ന്. ശരിക്ക് പറഞ്ഞാല്‍, പുള്ളിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ട്. സുരാജിനോട് പറഞ്ഞപ്പോള്‍ സുരാജ് ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ, എനിക്ക് ഇപ്പോള്‍ ഒരുപാട് കമിറ്റ്മെന്റ്സ് ഉണ്ട്. അതുകൊണ്ടു തന്നെ, എങ്ങനെ ചെയ്യും എപ്പോള്‍ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട് ഷാഫി പറഞ്ഞു. തിരക്കുകള്‍ ഒരുപാട് ഉണ്ടെങ്കിലും ഒരു ക്ലാഷ് വരാത്ത രീതിയില്‍ സാഹചര്യം ഒത്തുവന്നാല്‍ എത്രയും പെട്ടെന്നു തന്നെ ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha