Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഹിമയ്ക്കും എനിക്കും വൃത്തിയില്ല, കുളിക്കാറില്ല എന്നൊക്കെ പറഞ്ഞ് അവർ പരിഹസിക്കുമായിരുന്നു; രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും എന്നോട് സംസാരിക്കുക പോലുമില്ലായിരുന്നു- ബിഗ് ബോസിലെ വിവേചനം തുറന്ന് പറഞ്ഞ് ദിയ സന

08 AUGUST 2018 12:19 PM IST
മലയാളി വാര്‍ത്ത

16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് പരിപാടി ഇപ്പോള്‍ അടുത്ത ലെവലിലേക്ക് കടന്നിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ കാലിടറുന്നവര്‍ക്ക് പുറത്തേക്കുള്ള വഴിയും ബിഗ് ബോസ് തുറന്നുനല്‍കുന്നുണ്ട്. നാല്‍പത്തിയൊന്ന് ദിവസം കഴിഞ്ഞ് പുറത്തായ ദിയ സനയ്ക്ക് ബിഗ് ബോസ് ഷോയില്‍ വിവേചനം നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തകയും തിരുവനന്തപുരം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ സന.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കും മറ്റൊരു മത്സരാര്‍ഥിയായിരുന്ന ഹിമ ശങ്കറിനും പല മത്സരാര്‍ഥികളുടെ ഭാഗത്ത് നിന്നും വിവേചനം നേരിടേണ്ടി വന്നതായി ദിയ വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസിലേക്ക് ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി വന്നത് തനിക്ക് ആശ്വാസമായിരുന്നുവെന്നും അര്‍ച്ചന മാത്രമേ തന്നോട് വിവേചനം കാണിക്കാതിരുന്നുള്ളൂവെന്നും ദിയ പറയുന്നു.

അഞ്ജലി വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാള്‍ക്ക് ദൃശ്യത കിട്ടുക എന്നതായിരുന്നു ആ സന്തോഷം. കൂടാതെ പരിചയമുള്ള ഒരാള്‍ കൂടി വന്നു എന്ന സന്തോഷം. എനിക്കവിടെ പലപ്പോഴും ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാറുണ്ട്. ഞാന്‍ മാത്രമായിരുന്നു വ്യത്യസ്തമായ മേഖലയില്‍ നിന്നുള്ള ഒരാള്‍. ബാക്കിയെല്ലാവരും നടീനടന്മാരും അവതാരകരും ഒക്കെ ആണല്ലോ.

രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും എന്നോട് സംസാരിക്കുക പോലുമില്ലായിരുന്നു. പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിക്കുന്നതായും തോന്നിയിട്ടുണ്ട്. ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറയുമ്പോഴും മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്.

എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ചു കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ, കളിയില്‍ തുടരണമായിരുന്നെങ്കില്‍ അതെ വഴിയുണ്ടായിരുന്നുള്ളു. ഇവരൊക്കെ പല തരത്തിലും പ്രബലരല്ലേ? വേറെന്ത് വഴി? ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോള്‍ അത് ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു ആശ്വാസം. അവളുമായി ശരിക്കും നല്ല കൂട്ടായിരുന്നു. നന്നായി കളിച്ചാല്‍ സാബു, പേളി, രഞ്ജിനി, അര്‍ച്ചന എന്നിവരായിരിക്കും ഫൈനലില്‍ എത്താന്‍ സാധ്യത എന്നും ദിയ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (51 minutes ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (2 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (3 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (4 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (6 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (6 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (6 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (6 hours ago)

Malayali Vartha Recommends