മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു; ഇതൊരു തമാശ മാത്രം; കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട; സനുഷയുടെ മാട്രിമോണിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലാകുന്നു
കഴിഞ്ഞ കുറേനാളുകളായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ബാലതാരമായി എത്തി നായികയായി മനം കവര്‍ന്ന സനുഷ. ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
'മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു! P.S ഇതൊരു തമാശ മാത്രം ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.' എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുളള സനുഷയുടെ പോസ്റ്റ്. എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തമിഴ് ചിത്രം കൊടിവീരനിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ്റ് തെരേസാസ് കോളേജില്‍ നിന്നാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട് സനുഷ.
https://www.facebook.com/Malayalivartha