Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മഴ വില്ലനായി; മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി

13 AUGUST 2018 12:48 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലും പരിസരത്തുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. എന്നാല്‍ മഴ ശക്തമായതോടെ ക്രൂ തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. ഇടുക്കിയിലെ ശക്തമായ മഴ കാരണം ഒരു ദിവസം മുഴുവന്‍ ഷൂട്ടിംഗ് മുടങ്ങിയതിനെ തുടര്‍ന്നാണ് ലൊക്കേഷന്‍ മാറ്റാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് താരതമ്യേന കുറവാണ്. തുടര്‍ന്നാണ് ഇവിടേക്ക് വന്നത്. തിരുവനന്തപുരം നഗരത്തില്‍ കിഴക്കേകോട്ടയ്ക്ക് അടുത്ത് കുതിരമാളികയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

കുതിരമാളികയില്‍ ചിത്രീകരണം ആരംഭിച്ചിട്ട് രണ്ട് ദിവസമായെങ്കിലും മോഹന്‍ലാല്‍ പങ്കെടുക്കുന്നില്ല. പരസ്യത്തിന്റെ ഷൂട്ടിംഗിനായി അദ്ദേഹം കൊച്ചിയിലാണ്. പതിനാറാം തീയതിയേ മോഹന്‍ലാല്‍ എത്തൂ. നിരവധി മോഹന്‍ലാല്‍ സിനിമകളും സീരിയലുകളും കുതിരമാളികയിയല്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ഷാജി കൈലാസ് ടീമിന്റെ താണ്ഡവം റാഫി മെക്കാര്‍ട്ടിന്റെ ഹലോ, വില്ലന്‍ തുടങ്ങി ധാരാളം സിനിമകള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. പൃഥ്വിരാജ് നായകനായ തേജാഭായിയുടെ പ്രധാന ലൊക്കേഷനും കുതിരമാളിക തന്നെ. ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറിയതോടെ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കും സ്വന്തം വീട്ടില്‍ താമസിക്കാം. മോഹന്‍ലാലിന് തിരുവനന്തപുരത്ത് വീടും ഫഌറ്റും ഉണ്ടെങ്കിലും കുറേ നാളായി അദ്ദേഹം നഗരത്തിലെത്തിയാല്‍ താജിലാണ് തങ്ങുന്നത്. 

മോഹന്‍ലാലിന് പുറമേ മഞ്ജുവാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ, ഇന്ദ്രജിത്ത്. സാനിയ, മംമ്ത, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, ബൈജു, ബാബുരാജ്, സംവിധായകന്‍ ഫാസില്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഒരു പാട് പൃഥ്വിരാജ് സിനിമകളുടെ ക്യാമറാമാനായിരുന്ന സുജിത് വാസുദേവാണ് ലൂസിഫറിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends