Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മഞ്ജുവാര്യരും മോഹന്‍ലാലും പൃഥ്വിരാജും ഒരു മാസക്കാലം തലസ്ഥാനത്ത്

14 AUGUST 2018 03:48 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യരും മോഹന്‍ലാലും പൃഥ്വിരാജും ഒരു മാസക്കാലം തലസ്ഥാനത്ത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിക്കുന്നതിനാണ് താരങ്ങള്‍ തിരുവനന്തപുരം നഗരത്തിലെത്തിയത്. കിഴക്കേകോട്ടയിലെ പ്രശസ്തമായ കുതിരമാളികയിലും പരിസത്തുമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് മുരളിഗോപിയാണ് തിരക്കഥ എഴുതുന്നത്. പരസ്യചിത്രത്തിന്റെ തിരക്ക് കഴിഞ്ഞ് ചൊവ്വാഴ്ചയാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്. ഇടുക്കിയിലെ വണ്ടിപെരിയാറില്‍ രണ്ടാഴ്ചയോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. 

തിങ്കളാഴ്ച രാവിലെ മുതല്‍ തലസ്ഥാനത്തെ ചിത്രീകരണം തുടങ്ങി. രാത്രി മഞ്ജുവാര്യരും പൃഥ്വിരാജും ഇന്ദ്രന്‍സിനെ ആദരിക്കാന്‍ കഴക്കൂട്ടം പൗരാവലി കനകക്കുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തിരുന്നു. വില്ലനില്‍ അഭിനയിക്കുന്നതിനാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇതിന് മുമ്പ് തലസ്ഥാനത്തെത്തിയത്. അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. പൃഥ്വിരാജിന്റെ 9 എന്ന സിനിമയുടെ ചിലഭാഗങ്ങള്‍ രണ്ട് മാസം മുമ്പ് തലസ്ഥാനത്ത് ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരത്തുകാരാണെങ്കിലും മോഹന്‍ലാലും പൃഥ്വിരാജും കുറേ വര്‍ഷമായി കൊച്ചിയിലാണ് താമസം. ഇരുവര്‍ക്കും തലസ്ഥാനത്ത് വീടുകളുണ്ട്. 

അഭിനയത്തിന്റെ രണ്ടാംവരവില്‍ മഞ്ജുവാര്യര്‍ തലസ്ഥാനത്തെ സ്ഥിരം സാനിധ്യമാണ്. താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉദാഹരണം സുജാത ഈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് എടുത്തത്. തലസ്ഥാനത്തെ മിക്കപരിപാടികളിലും താരത്തിന്റെ സജീവസാനിധ്യമുണ്ടാകും. ഏറ്റവും അവസാനമായി സാക്ഷരതാ മിഷന്റെ ഗുഡ്‌വില്‍ അംബാസിഡറായി മഞ്ജു ചുമതലയേറ്റിരിക്കുകയാണ്. അതിന്റെ ചടങ്ങും തലസ്ഥാനത്ത് നടന്നു. തീരദേശത്തെ ഓഖി ദുരിതബാധിത മേഖല സന്ദര്‍ശിച്ച്, സ്ത്രീകളെയും കുട്ടികളെയും മഞ്ജുവാര്യര്‍ ആശ്വസിപ്പിച്ചിരുന്നു. അവര്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയിരുന്നു. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends