അമല പോളിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു
ചലച്ചിത്ര താരം അമല പോളിന് സിനിമാ ഷൂട്ടിംഗിനിടെ പരിക്കേറ്റു. തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'ക്ക് വേണ്ടി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരിക്കേറ്റത്. കൈയ്ക്ക് പരുക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അമല ചെയ്തിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കൈക്കുഴ തെറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha