Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..

ഒടിയനൊപ്പം മൂന്നു ചിത്രങ്ങളും ഒക്ടോബറിൽ റിലീസ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കാൻ സാധ്യത... വിവാദങ്ങളിൽ നിന്നും കുതറിമാറിയ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യാനിരിക്കെ മോഹൻലാൽ അതിഥി താരമായി അഭിനയിച്ച കായംകുളം കൊച്ചുണ്ണി, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ സെപ്റ്റംബറിൽ റിലീസ് ചെയ്യും

24 AUGUST 2018 08:42 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങളിൽ നിന്നും കുതറിമാറിയ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയൻ ഒക്ടോബർ 11 ന് റിലീസ് ചെയ്യാനിരിക്കെ മോഹൻലാൽ അതിഥി താരമായി അഭിനയിച്ച കായംകുളം കൊച്ചുണ്ണി, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഒടിയനൊപ്പം മൂന്നു ചിത്രങ്ങളും ഒക്ടോബറിൽ റിലീസ് ചെയ്യാനുള്ള തീരുമാനം പിൻവലിച്ചേക്കും.

മൂന്ന് മോഹൻലാൽ ചിത്രങ്ങൾ ഒരുമിച്ച് ഇറങ്ങിയാൽ അത് ബിസിനസിനെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കൊച്ചുണ്ണിയിൽ നിവിൻ പോളിയാണ് നായകനെങ്കിലും മോഹൻലാൽ അതിഥിതാരമായതിനാൽ അതിനെയും മോഹൻലാൽ സിനിമയെന്ന് വിശേഷിപ്പിക്കേണ്ടി വരും. രഞ്ജിത്തിന്റെ ഡ്രാമ ഒരു ക്ലാസ് ചിത്രമായിരിക്കും.

നീരാളിയുടെ ബോക്സ് ഓഫീസ് തകർച്ചയിൽ നിന്നും മോഹൻലാൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അമ്മയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടുകൾ അദ്ദേഹം തിരുത്തിയത്. ആരോപണ വിധേയനായ സഹായിക്കുന്നു എന്നു പേരുള്ള ഇടവേള ബാബുവിനെ പോലുള്ള താരങ്ങളുമായുള്ള സൗഹൃദത്തിൽ അദ്ദേഹം ചെറിയൊരു അകൽച്ച സൂക്ഷിച്ചു. പകരം ഇതുവരെ ലൈം ലൈറ്റിൽ ഇല്ലാതിരുന്ന ജഗദീഷിനെ പോലുള്ള താരങ്ങളുമായി സൗഹൃദം സ്ഥാപിച്ചു. അവരെ പത്രസമ്മേളനങ്ങളിൽ ഒപ്പമിരുത്താൻ ശ്രമിച്ചു.

പ്രളയം മോഹൻലാലിനെ വളരെയേറെ സഹായിച്ചു. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് തന്റെ സംഭാവന കൈമാറിയത് വലിയ വാർത്തയായി. മുഖ്യമന്ത്രിയും സർക്കാരുമായുള്ള ബന്ധം പുനർനിർമ്മിച്ചു. എല്ലാവരോടും വിനയാന്വിതമായി പെരുമാറി തന്റെ നിഷ്പക്ഷത അദ്ദേഹം വെളിപ്പെടുത്തി. കേരളം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുക്കുന്നവരെ അംഗീകരിക്കില്ലെന്ന വാസ്തവം ലാൽ തിരിച്ചറിഞ്ഞു.

എറണാകുളം പ്രസ് ക്ലബിൽ ആരോപണ വിധേയനായ നടനെ പരോക്ഷമായി അനുകൂലിച്ച് നടത്തിയ പത്രസമ്മേളനം തനിക്ക് വിനയായെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതു തന്നെയാണ് മോഹൻലാലിന്റെ വിജയം. നഷ്ടപ്പെട്ട ഇമേജ് ഏതാനും ദിവസങ്ങൾ കൊണ്ട് അദ്ദേഹം തിരിച്ചുപിടിച്ചു. ഇതാണ് ബുദ്ധി. സ്വയം രക്തസാക്ഷിയാകാൻ താൻ തയ്യാറല്ലെന്ന ബുദ്ധി.

മോഹൻലാൽ കൂടുതൽ ജനപ്രീതിയാർജിച്ച് കഴിഞ്ഞു. വരാൻ പോകുന്നത് ചിത്രങ്ങൾ കൂടുതൽ വലിയ വിജയമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിന്റെ ലൊക്കേഷനിൽ ലാലിന്റെ ഊർജം കണ്ടറിയാൻ കഴിയും. വളരെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം മന:സമാധാനം അനുഭവിക്കുന്നതെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ പാലിന്റെ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ...  (20 minutes ago)

സമ്മിശ്രമായ അനുഭവങ്ങൾക്കിടയിലും വ്യാഴത്തിന്റെ ഉച്ചബലം ഒരു വലിയ കാവലായി നിലകൊള്ളുകയും ജീവിതത്തിൽ പുതിയൊരു ശാന്തതയും...  (43 minutes ago)

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...  (50 minutes ago)

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (1 hour ago)

ഗൃഹത്തിൽ മംഗളകർമ്മങ്ങളും മതപരമായ ചടങ്ങുകളും നടക്കാനും അതിഥികളുടെ ആഗമനത്താൽ വീട് സജീവമാകാനും സാധ്യത  (1 hour ago)

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (1 hour ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (12 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (12 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (12 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (12 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (13 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (13 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (13 hours ago)

Malayali Vartha Recommends