ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടി സെപ്റ്റംബർ 7ന് തീയറ്ററുകളിൽ എത്തും
കാത്തിരിപ്പിനൊടുവില്‍ തീവണ്ടി റിലീസിനെത്തുന്നു. ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടി വെള്ളിയാഴ്ച റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഒരു ചെയിൻ സ്മോക്കറുടെ കഥ പറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപ ഹാസ്യരൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ ചിത്രം 'സെക്കൻഡ് ഷോ'യ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയരും ചിത്രത്തിലുണ്ട്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
\https://www.facebook.com/Malayalivartha