Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

'ഐക്കരക്കോണത്തെ' സംഗീതശില്പിയായി ബിജുറാം വീണ്ടും വെള്ളിത്തിരയിലേക്ക്

05 SEPTEMBER 2018 08:51 PM IST
മലയാളി വാര്‍ത്ത

കൊച്ചി: മലയാളികൾ എന്നും കവിതകളെ നെഞ്ചിലേറ്റിയിട്ടുണ്ട്.... രാഷ്ട്രീയമോ, സാമൂഹികമോ, സാമ്പത്തികമോ വിഷയം ഏതുമായിക്കോട്ടെ, കവിതകൾ മലയാളിയുടെ കൈമുതലാണ്, കൂടപ്പിറപ്പാണ്. പെട്ടന്ന് മനസ്സിൽ വരുന്ന കവിതകൾ ഓർക്കുക.... ഒരു ജനതയെ മുഴുവൻ ചിന്തിപ്പിച്ച മുരുകൻ കാട്ടാക്കടയുടെ വരികളും അവയ്ക്ക് ജനപ്രിയതയുടെ കണ്ണട വച്ചു കൊടുത്ത കിടിലൻ സംഗീതവും നമ്മുടെ ചുണ്ടുകളിലെത്തും.

കവിതകളെ അളവറ്റു സ്നേഹിക്കുന്ന പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് കണ്ണട, ബാഗ്ദാദ്, കർഷകന്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകൾക്കും ഈണം പകർന്നത്.

വിപ്ലവവീര്യം തുടിക്കുന്ന ഹൃദയങ്ങളിൽ ഇൻക്വിലാബ് പോലെ പടർന്നു കയറിയ "അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടുപോയവൻ രക്തസാക്ഷി" എന്ന മുരുകന്റെ കവിതയും സിംഹേന്ദ്രമധ്യമം എന്ന കർണ്ണാട്ടിക് രാഗത്തിൽ ബിജു സംഗീതം ചെയ്തതാണെന്ന് അധികമാർക്കും അറിയില്ല.

കവിതകളുടെ മാത്രമല്ല മനോരമ കുട്ടികൾക്കായി പുറത്തിറക്കിയ മഞ്ചാടി, പൂപ്പി, കാത്തു, മായാവി, ലുട്ടാപ്പി തുടങ്ങിയ അനിമേഷൻ സി ഡി കളിലെ പാട്ടുകളുടെയും പശ്ചാത്തല സംഗീതം ബിജുറാമിന്റേതാണ്.

പ്രശസ്ത നടൻ സലിംകുമാർ സംവിധാനം ചെയ്ത 'കറുത്ത ജൂതൻ' ആയിരുന്നു ബിജുവിന്റെ ആദ്യ സിനിമ. രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള ഒരു പശ്ചാത്തലത്തിന് വേണ്ട, എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്ന സംഗീതം ആയിരുന്നു കറുത്ത ജൂതനിലെ അണിയറക്കാർക്ക് ആവശ്യം. ബിജു ആ വെല്ലുവിളി ഏറ്റെടുത്തു, ആ കാലഘട്ടത്തെക്കുറിച്ചും അന്നത്തെ സംഗീതത്തെക്കുറിച്ചും പഠിച്ചു, ഒട്ടനവധി അഭിനന്ദനങ്ങൾ നേടിക്കൊടുത്ത "ജൂതർ തൻ താവഴി" എന്ന ഗാനം പിറവിയെടുത്തത് അങ്ങിനെയാണ്.

'കറുത്ത ജൂതൻ' നൽകിയതിനേക്കാൾ വലിയ വെല്ലുവിളികളും അനുഭവങ്ങളുമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' സമ്മാനിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. "എട്ടു പാട്ടുകളാണ് സിനിമയിൽ. വരികൾ എല്ലാം നേരത്തെ തയ്യാറായിരുന്നു. ഗ്രാമത്തിന്റെ ശാലീനതയും പുതിയ തലമുറയുടെ ഇഷ്ടങ്ങളും സംഗീതത്തിൽ സമ്മേളിക്കണമായിരുന്നു." ഈ വെല്ലുവിളികൾ എല്ലാം മികച്ച രീതിയിൽ ഏറ്റെടുത്തു പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് ബിജു പറയുന്നു.

സോഹൻ റോയ് ആണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ'ക്കുവേണ്ടി വരികൾ എഴുതിയിരിക്കുന്നത്. സുദീപ് കുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, അജയ് വാര്യർ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം ഇൻഡിവുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ തുടങ്ങിയ നവാഗതരും സിനിമയിൽ പാടിയിട്ടുണ്ട്.

ബിജു മജീദ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നു. കഥ, തിരക്കഥ,സംഭാഷണം: കെ. ഷിബു രാജ്. സെപ്റ്റംബർ 21ന് കേരത്തിലെ നൂറോളം പ്രമുഖ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (47 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (59 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends