മലയാള സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ഇന്നോന്നും തുടങ്ങിയതല്ല; തന്റെ സിനിമാ പ്രവേഷന കാലത്തെ വെളിപ്പെടുത്തലുമായി നടി മീന
മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം നല്ല രീതിയില്‍ തന്നെ ഉണ്ടെന്ന് നടി മീന. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഞാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തും അത് മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്നും മീന വ്യക്തമാക്കി.
എന്നാലത് സിനിമാ മേഖലയില്‍ മാത്രമല്ലായിരുന്നു, ഏത് തൊഴിലിടത്തിലായാലും സ്ത്രീകളോട് ഇത്തരം സമീപനം പുലര്‍ത്തുന്നവരുണ്ട് എന്നും മീന കൂട്ടിച്ചേര്‍ത്തു.
തെലുങ്കിലെ ശ്രീ റെഡ്ഢി വിഷയത്തില്‍ പ്രതികരിച്ചപ്പോഴാണ് തന്റെ അനുഭവവും നടി മീന വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha