കാത്തിരിപ്പിന് വിരാമം തരംഗം തീര്‍ക്കാന്‍ ഒടിയന്; മാനുകള്‍ക്കൊപ്പം കുതിച്ച് മാണിക്യന്
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ കൂടുതല്‍ ചെറുപ്പമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന് എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മാനുകളോടൊപ്പം കുതിക്കുന്ന നായകനാണ് പോസ്റ്ററില്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയറ്ററുകളിലെത്തും
https://www.facebook.com/Malayalivartha