Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മോഹന്‍ലാല്‍ ആണ് അത് ചെയ്യുന്നതെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞില്ല; അതൊരു വലിയ രഹസ്യമാക്കി വച്ചു!! ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ എനിക്ക് പോലും പുതുമ തോന്നാറുണ്ട്- ആ സിനിമയെക്കുറിച്ച് സംവിധായകൻ

06 SEPTEMBER 2018 01:38 PM IST
മലയാളി വാര്‍ത്ത

തമിഴില്‍ ചെയ്യാനിരുന്ന ഒരു ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ വച്ചാണ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് പ്രഭുവിനെ ആയിരുന്നു. മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്‌നം ഉണ്ടാവുകയും സിനിമ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ഈ സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ഒരു പ്രൊഡക്ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം നിര്‍മിക്കാമെന്നേല്‍ക്കുന്നത്. മലയാളത്തിലായപ്പോള്‍ പ്രഭുവിന് പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി.

നിരഞ്ജന്‍ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണത്തിന്റെ സമയത്ത് വലിയ ചര്‍ച്ചയായി. വളരെ ചെറിയ സീന്‍ മാത്രമേയുള്ളൂവെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്‍. ഒരു അസാധാരണ നടന്‍ തന്നെ അത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആദ്യം കമല്‍ഹാസനെയാണ് പരിഗണിച്ചത്.

അന്ന് മോഹന്‍ലാല്‍ ചികിത്സയുടെ ഭാഗമായി ബെംഗ്ലൂരുവിലായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ചോദിച്ചു. രണ്ട് ദിവസമാണ് ചോദിച്ചത്. കഥ കേട്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ചെയ്യാമെന്ന് ഏറ്റു. സിനിമയില്‍ കാണിക്കാത്ത ഒരു സീന്‍ കൂടി ഞങ്ങള്‍ എടുത്തിരുന്നു. മോഹന്‍ലാല്‍ മഞ്ജുവിന്റെ മനസ്സില്‍ നിന്ന് ഇറങ്ങി പോകുന്ന ഒരു ഫിക്ഷണല്‍ സീന്‍. അത് വേണ്ടെന്നു വച്ചു.

നിരഞ്ജന്‍ എന്നൊരു കഥാപാത്രം ഉണ്ടെന്നും മോഹന്‍ലാല്‍ ആണ് അത് ചെയ്യുന്നതെന്നും ഞങ്ങള്‍ ആരോടും പറഞ്ഞില്ല. അതൊരു വലിയ രഹസ്യമാക്കി വച്ചു. പോസ്റ്ററില്‍ ഒന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്‌ക്രീന്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു. ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ എനിക്ക് പോലും പുതുമ തോന്നാറുണ്ട്.

മഞ്ജു വാര്യരുടെ അഭിനയജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ആമി. പ്രതിഭാധനരായ ജയറാമിനും സുരേഷ് ഗോപിക്കും മഞ്ജു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അത് ആമിയുടെ സിനിമയായിരുന്നു. അക്കാലത്ത് കൂടുതല്‍ നാടന്‍ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിരുന്നത്. അതില്‍നിന്നും വേറിട്ടൊരു വേഷമായിരുന്നു ആമി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (47 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (59 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends