Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസിൽ നടക്കുന്നത് കള്ളക്കളി ; ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

18 SEPTEMBER 2018 04:16 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ബിഗ് ബോസ് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട് യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആര് ജയിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനിടയിലാണ് ശക്തരായ മത്സരാര്‍ത്ഥികളെ പുറത്താക്കുന്ന രീതിയിലുള്ള കള്ളക്കളി ബിഗ്‌ബോസിൽ നടക്കുന്നു എന്ന് സോഷ്യൽ മീഡിയ പറയുന്നത്.

ജൂണ്‍ 24 നാണ് മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയതോടെ ബിഗ് ബോസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ശക്തരായ മത്സരാര്‍ത്ഥികളെ പുറത്താക്കുന്നു എന്നതാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

നടി, അവതാരക, മോഡല്‍ എന്നിങ്ങനെ കരിയറില്‍ സുവര്‍ണ നേട്ടങ്ങള്‍ കൈവരിച്ച ശ്വേത മേനോൻ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ശ്വേത ബിഗ് ബോസ് വിജയി ആവാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ രഞ്ജിനി ഹരിദാസിനൊപ്പം നോമിനേഷനില്‍ വന്ന ശ്വേത പുറത്ത് പോവുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ശ്വേത തിരിച്ച് വരുമെന്ന് മത്സരാര്‍ത്ഥികളും പ്രേക്ഷകരും കരുതിയിരുന്നെങ്കിലും സംഭവിച്ചില്ല.

നല്ലരീതിയിൽ ഗെയിം കളിച്ചിരുന്ന രഞ്ജിനി ഹരിദാസ് ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. 60 ദിവസം ബിഗ് ബോസില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു രഞ്ജിനി പുറത്തേക്ക് പോയത്. പേളി, അര്‍ച്ചന, ശ്രീനിഷ്, സുരേഷ് എന്നിവരായിരുന്നു രഞ്ജിനിക്കൊപ്പം നോമിനേഷനിലുണ്ടായിരുന്നത്. ശേഷം ആ ആഴ്ചയിലെ എലിമിനേഷനില്‍ രഞ്ജിനി പുറത്ത് പോവുകയായിരുന്നു.

ഈ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. ഹൗസിലെ ജോലികള്‍ നന്നായി ചെയ്യുകയും ഗെയിമുകള്‍ മനോഹരമായി ചെയ്യുകയും ചെയ്തിരുന്ന ബഷീര്‍ നല്ലൊരു ഗെയിമായിരുന്നു കളിച്ചിരുന്നത് എന്നാല്‍ ഇത്തവണത്തെ എലിമിനേഷനില്‍ ശ്രീനിഷും ബഷീറുമായിരുന്നു അവസാനമുണ്ടായിരുന്നത്. അതില്‍ ബഷീറിനെ പുറത്താക്കുകയായിരുന്നു.

തുടര്‍ച്ചയായി എലിമിനേഷനിലെത്തുന്ന മത്സരാര്‍ത്ഥിയാണ് ശ്രീനിഷ്. പേളിയുമായി പ്രണയത്തിലായതിന് ശേഷം ശ്രീനിഷ് എലിമിനേഷനുകളില്‍ നിന്നും നിരന്തരം രക്ഷപ്പെടുന്നുണ്ടായിരുന്നു. ഇത്തവണ പുറത്ത് പോവുന്നതില്‍ ബഷീറിനെക്കാള്‍ യോഗ്യന്‍ ശ്രീനിഷാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശ്രീനിഷ്-പേളി പ്രണയം കാണാന്‍ ആളുള്ളതിനാല്‍ ശ്രീനി പുറത്തായാല്‍ ബിഗ് ബോസിന് നഷ്ടമാണെന്നും അതിനാല്‍ ശ്രീനിയെ വെറുതെ സംരക്ഷിക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

സാബു, അര്‍ച്ചന, പേളി എന്നിവരാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ള ശക്തരായ മത്സരാര്‍ത്ഥികള്‍. ഇവര് മൂന്ന് പേരും ഇത്തവണ എലിമിനേഷനിലുണ്ട്. ഒപ്പം ഷിയാസും. സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവരാണ് സേഫായി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടന്നവര്‍.

ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്ൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യൻ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള ബോളിവുഡിലെ വമ്ബന്‍ താരങ്ങളായിരുന്നു ഹിന്ദി ബിഗ് ബോസ് അവതാരകരായി മുൻപ് എത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (30 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (49 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (55 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends