Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ആ പ്രേമ നാടകം സീരിയസ് ആയത് ഇപ്പോഴാ... പേളിയുമായി ശ്രീനിഷ് പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ; ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല!! റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി പേളിയും ശ്രീനിഷും ചെയ്തുകൂട്ടുന്നത് തരാം താണ പ്രവർത്തികൾ- അനൂപ്

19 SEPTEMBER 2018 04:52 PM IST
മലയാളി വാര്‍ത്ത

എലിമിനേഷനിലൂടെ പത്താമത്തെ ആഴ്ച പുറത്തുപോയ അനൂപ് ചന്ദ്രന്‍ വെളിപ്പെടുത്തലുമായി രംഗത്ത്... അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ... 

ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണ്. അവന്‍ ആദ്യമേ അവിടെ പറയുമായിരുന്നു ഓവിയ പ്രേമിച്ച പോലെ കളിക്കണം. അതിനായി പേളിയെ പ്രേമിക്കാന്‍ പോകുകയാണ് എന്നൊക്കെ. പേളിയുമായി അവന്‍ പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ. ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല. വെറും പ്രേമം കൊണ്ട് മാത്രം അതിജീവിച്ചു.

ആദ്യം അഭിനയിച്ചെങ്കിലും ഇപ്പോ രണ്ടാളും തമ്മില്‍ പ്രേമമാണെന്ന് തോന്നുന്നു. എന്നാല്‍ വെറുമൊരു റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നത് വളരെ തരാം താണ രീതിയാണ്. ഗെയിമില്‍ ജയിക്കുമ്പോള്‍ ജീവിതത്തില്‍ ചിലയിടത്ത് തോറ്റു പോകും. ജയവും തോല്‍വിയും വിലയിരുത്തുന്നതില്‍ ഓരോരുത്തര്‍ക്കുമുള്ള വ്യത്യാസമാവാം ചിലരെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിക്കുന്നത്. ചില തോല്‍വികളും ചിലപ്പോള്‍ വലിയ വിജയമാണ്. ആത്മാഭിമാനം പണയം വച്ച് ഒരു ഗെയിം വിജയിച്ചിട്ട് എന്ത് കാര്യം?

ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുണ്ട് , അനീതിയുടെ പക്ഷം ചേര്‍ന്ന് സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് നീതിയുടെ പക്ഷം ചേര്‍ന്ന് പോരാടി മരിക്കുന്നതാണ് നല്ലതെന്നു. അതാണ് എന്റെയും നിലപാട്.

അത് കൊണ്ടാണ് എനിക്ക് ബഷീറിനെ ഇത്രയധികം ഇഷ്ടം. അവന്‍ വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ്. അവന്‍ എത്ര കല്യാണം കഴിച്ചാലും അതെന്റെ വിഷയമല്ല. അവരാരും കടത്തിണ്ണയില്‍ തെണ്ടുന്നില്ല. അവന്റെ കൂടെ വീട്ടിലാണ് താമസിക്കുന്നത്.

ബഷീര്‍,സാബു , സുരേഷേട്ടന്‍ എന്നിവര്‍ എനിക്ക് അവിടെ നിന്നും കിട്ടിയ നല്ല ബന്ധങ്ങളാണ്. ഇങ്ങനെയുള്ള ഗ്രൂപ്പിസവും ഒത്തുകളിയും ഒക്കെ കാരണം ശക്തയായ മത്സരാര്‍ത്ഥിയായ രഞ്ജിനിയൊക്കെ പുറത്തു പോയി. ഞാനൊക്കെ പുറത്തായത് കൃത്യ സമയത്താണ്. എനിക്ക് പേളിയുമായുള്ള അടി കഴിഞ്ഞപ്പോ മുതല്‍ പിന്നീടവിടെ ഒരു നിമിഷം നില്‍ക്കാന്‍ വയ്യായിരുന്നു. അത്രക്കും ഹൃദയത്തില്‍ മുറിവേറ്റു.

ഞാനും സുരേഷേട്ടനുമൊക്കെ ഇത്തരമൊരു ഷോയുടെ എന്റര്‍ടൈനിംഗ് പാര്‍ട്ട് ആണെന്നാണ് എന്റെ തോന്നല്‍. കളി ഒന്ന് തട്ടില്‍ കയറിയാല്‍ ഞങ്ങളെയൊക്കെ ഒഴിവാക്കണം. അല്ലാതെ രഞ്ജിനിയെ പോലുള്ളവരെയൊക്കെ പുറത്താക്കുന്നത് ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് വിജയിയാവാന്‍ യോഗ്യന്‍ സാബുവാണ്. കാരണം സാബുവിന് അസാധ്യ വിവരമാണ് എല്ലാത്തിനെ കുറിച്ചും. എന്തിലും കൃത്യമായ നിലപാടുണ്ട്. തെറ്റായാലും ശരിയായാലും ഏത് വിഷയത്തിലും വ്യക്തതയുണ്ട്. മാനുഷിക മൂല്യം വിട്ടൊരു കളി സാബുവിനില്ല. ടാസ്‌ക്കുകളൊക്കെ ചെയ്യും. വിജയിയാവുന്ന വ്യക്തി സമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന വ്യക്തിയാവണമെന്നാണ് എന്റെ അഭിപ്രായം. സാബു ശക്തനായ മത്സരാര്‍ത്ഥിയുമാണ്.

എന്നാല്‍ സംഭവിക്കാന്‍ പോകുന്നത് ഷിയാസ് വിജയിക്കുന്നതാണെന്നു തോന്നുന്നു. അവന്റെ തമാശയും കളിയും പൊട്ടത്തരവും ‘അയ്യോ പാവം’ ഭാവവും ദാരിദ്ര്യം നിറഞ്ഞ കഥകളുമൊക്കെ അവനെ പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലര്‍ ആക്കിയിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ എലിമിനേഷന്‍ കണ്ടിട്ട് അങ്ങനെയൊരു കളിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് തോന്നുന്നു. ഇത്തവണ ചിലപ്പോള്‍ സാബുവും അര്‍ച്ചനയും പുറത്തു പോയേക്കാം. പേളിക്ക് പി ആര്‍ ഏജന്‍സി വോട്ട് ചെയ്യും. ഷിയാസ് വിജയിയുമാവും.

ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ ഉണ്ടായ ഒരു മാറ്റം ഒരുപാട് കുടുംബ പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നതാണ്. എനിക്ക് ഒരു റഫ് ആന്‍ഡ് ടഫ് ഇമേജായിരുന്നു അതിനു മുന്‍പ്. ആരും അങ്ങനെ അടുക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനേം കൊണ്ട് ആശുപത്രിയില്‍ പോയപ്പോ കുറെ സ്ത്രീകള്‍ സംസാരിക്കാന്‍ ഓടി വന്നു. അതിലൊരു സ്ത്രീ എന്നെ കെട്ടിപിടിച്ചു കവിളില്‍ ഒരുമ്മ തന്നു. ഞാനിങ്ങനെ എന്ത് പറയണെമെന്നറിയാതെ നില്‍ക്കുമ്പോ അച്ഛന്‍ പറഞ്ഞു. തൂത്തു കളയേണ്ട, അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് എന്ന്.സത്യത്തില്‍ സന്തോഷം തോന്നി. ബിഗ് ബോസിലൂടെ ഞാന്‍ എന്ന വ്യക്തി എന്താണെന്നു എല്ലാര്‍ക്കും അറിയാന്‍ കഴിഞ്ഞു. അവരെന്നെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഇപ്പോ സ്‌നേഹിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (2 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (5 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (5 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (5 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (5 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (6 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (14 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (14 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (14 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (14 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (14 hours ago)

Malayali Vartha Recommends