പരസ്പരം സീരിയൽ ക്ലൈമാക്സിന് ബാഹുബലിയിലെ ഗ്രാഫിക്സ്... ഗായത്രി അരുണ്‍ പറയുന്നു
കണ്ണീര് പാരമ്പരയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കി പരസ്പ്പരം സീരിയൽ സീരിയൽ 1524ാമത്തെ എപ്പിസോഡുകൂടെ അവസാനിച്ചിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ക്യാപ്സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന സൂരജിന്റെ ശരീരത്തിൽ നിന്ന് ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയോടെയാണ് കഥ മാറി മറിഞ്ഞത്.
മരണമല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്ന് മനസ്സിലായതോടെയാണ് കണ്ണീര് പെരുമഴ തുടങ്ങിയത്. പരസ്പരം അവസാനിച്ചുവെന്നും ദീപ്തിയും സൂരജും മരിച്ചുവെന്നുമറിഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ ഇതാഘോഷമാക്കി മാറ്റിയത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ വമ്പൻ ട്രോളുകളുമായി നിറഞ്ഞിരുന്നു. സീരിയലിലെ വിഷ്വല്‍ എഫക്ടിനെയാണ് പലരും കൂടുതൽ ട്രോളിയത്.
ഈ ട്രോളുകൾക്കെതിരെ ഗായത്രി അരുണ്‍ മറുചോദ്യവുമായി എത്തിയിരിക്കുകയാണ്. ‘ചില പരിഹാസങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഈ സീരിയലിലെ ചില സീനുകളില്‍ പിറകില്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ഓരോ സ്ഥലങ്ങളും മറ്റും കാണിക്കുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു.
ഇതിന്റെ ടെക്നിക്കാലിറ്റിയെ പറ്റി ഒന്നും അറിയാത്ത ആള്ക്കാര് ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഞാന്‍ സ്ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത്. ശരിക്കും അതിനകത്ത് എന്റെ കണ്‍സെപ്റ്റ് ഒന്നും തന്നെ ഇല്ല. ഞാന്‍ അഭിനയിക്കുന്നേയുള്ളൂ. അതിലെ ഗ്രാഫിക് സീക്വന്‍സ് എല്ലാം ഗ്രീന്‍ മാറ്റില്‍ ചെയ്യുന്നതാണ്. ഈ ഗ്രീന്‍ മാറ്റ് എന്താണെന്നോ അതെങ്ങനെ ഗ്രാഫിക്സ് ചെയ്യുന്നു എന്നോ അറിയാത്ത ആളുകളാണ് ഇതിനെ ട്രോള്‍ ആയിട്ട് ഇറക്കുന്നത്.
പുറകില്‍ കര്ട്ടന് വച്ച് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരത്തുന്നത്. പിന്നെ സീരിയലിന് അതിന്റേതായ ലിമിറ്റേഷന്‍സ് ഉണ്ട്. ബാഹുബലി സിനിമയില്‍ ഗ്രീന്‍ മാറ്റ് ചെയ്ത പോലെ ഒരിക്കലും പരസ്പരം സീരിയലില്‍ ചെയ്യാന്‍ പറ്റില്ല. കോടികളുടെ വ്യത്യാസമാണ് രണ്ടും തമ്മില്‍ ഉള്ളത്. ഒരു ദിവസം രണ്ട് എപ്പിസോഡുകളാണ് ഷൂട്ട് ചെയ്യേണ്ടത്. സമയത്തിന്റെ, ടെക്നിക്കല്‍ ഫിനിഷിന്റെ, ഫണ്ടിന്റെ ഒക്കെ ലിമിറ്റേഷന്‍സ് ഉണ്ട്. അപ്പൊള്‍ ഒരിക്കലും ഇത്രയധികം പെര്ഫക്ഷന് ഒരു മെഗാ സീരിയലില്‍ പ്രതീക്ഷിക്കരുത്.’ ഗായത്രി പറഞ്ഞു.
https://www.facebook.com/Malayalivartha