ടൊവിനോ ചിത്രം കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്ത്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ടൊവിനോയുടെ അടുത്ത റിലീസിനുള്ള വരവറിയിച്ച് ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇത്തവണ പ്രണയത്തിന് അവധി നല്‍കിയാണ് ടൊവിനോയുടെ വരവ്. ഒഴിമുറിക്ക് ശേഷം മധുപാലിന്റെ മുഴുനീള ചിത്രം വരുന്നത് ആറ് വര്‍ഷത്തിന് ശേഷം.
ആഷിക് അബുവിന്റെ മായാനദിക്ക് ശേഷം മലയാളത്തില്‍ പുറത്തെത്തിയ രണ്ട് ചിത്രങ്ങളും (മറഡോണ, തീവണ്ടി) ശ്രദ്ധിക്കപ്പെട്ടു. വലിയ വിജയം നേടിയ തീവണ്ടി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്ന സമയത്താണ് തന്റെ പുത്തന്‍ പടത്തിന്റെ ട്രെയിലറുമായി ടൊവിനോ എത്തിയത്.
ജീവന് ജോബ് തോമസിന്റേതാണ് രചന. അനു സിത്താര, നിമിഷ സജയന്, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ദിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. വി സിനിമാസിന്റെ ബാനറില്‍ ടി എസ് ഉദയന്‍, എ എസ് മനോജ് എന്നിവരാണ് നിര്‍മ്മാണം.
https://www.facebook.com/Malayalivartha