Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

രണ്ട് പേർക്കും ജോലിയില്ല,കാശില്ല, ഇട്ടിരുന്ന വസ്ത്രമല്ലാതെ വേറൊന്നും ഇല്ല! പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് പോലും കയ്യിൽ ഇല്ല; ആദ്യമൊക്കെ ഇറങ്ങിവരൻ മടിച്ച അവളോട് എല്ലാ കാമുകന്മാരെപ്പോലെ ഞാനും പറഞ്ഞു... എന്റെ കൂടെ വന്നാൽ ഒരിക്കലും നിന്നെ ഞാൻ പട്ടിണിക്കിടില്ല!! ട്യൂഷൻ എടുത്തിട്ടാണെങ്കിലും നിന്നെ ഞാൻ നോക്കും

02 OCTOBER 2018 12:42 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബാലഭാസ്‌കര്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ സംഗീതം കൈമുതലാക്കിയ ബാലഭാസ്‌കര്‍ സഹപാഠികളുടെ പ്രിയപ്പെട്ട ബാലുവായിരുന്നു. സഹപാഠിയായിരുന്ന ലക്ഷ്മിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള വിവാഹവുമെല്ലാം ഇന്നും യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നവര്‍ കൈമാറുന്ന മനോഹരമായൊരു പ്രണയ കഥയാണ്. എന്നാല്‍ ഹൃദയത്തിലാഴ്ന്നിറങ്ങിയ പ്രണയിനിയെ സ്വന്തമാക്കാന്‍ അവരുടെ വീട്ടില്‍ പോയി പിതാവിനെ കണ്ട് സംസാരിച്ച ആ അനുഭവം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലഭാസ്‌കര്‍ തുറന്ന് പറഞ്ഞിരുന്നു...


"ക്രിസ്തുമസ് ഹോളിഡേ ആകാൻ പോകുന്ന ആഴ്ചയിൽ തന്നെ ലക്ഷ്മിയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുമെന്ന് അറിഞ്ഞതോടെ ആകെ അസ്വസ്ഥനായ ഞാൻ എന്റെ ട്യൂഷൻ സാർ വിജയമോഹനുമായി ലക്ഷ്മിയുടെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നുകയറി,അതും ലക്ഷ്മിപോലും അറിയാതെ...

ഒരു സിനിമാക്കാരൻ ബാലഭാസ്‌ക്കർ ലക്ഷ്മിയുടെ പുറകെ നടക്കുന്നുവെന്ന് മാത്രമേ വീട്ടുകാർക്ക് അറിയാമായിരുന്നുള്ളു. അക്കാലത്ത് കേബിൾ ചാനലുകൾ അധികമില്ലാത്തത്കൊണ്ടും ചാനലുകളിൽ അധികം പോപ്പുലർ ആകാത്തതുകൊണ്ടും എന്നെ ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മിയുടെ അനിയൻ ഇതേ കോളേജിൽത്തന്നെയായിരുന്നു, അവന് മാത്രമേ എന്നെ അറിയാമായിരുന്നുള്ളു.

വിവാഹാലോചന മുന്നോട്ട് വച്ചപ്പോൾ തന്നെ വീട്ടുകാർ എന്നെ നോക്കി പേരെന്താണെന്ന് ചോദിച്ചു? ആ ചോദ്യം കേട്ട് ആകെ ഞെഞ്ചിടിപ്പ് കൂടിയപ്പോൾ കൃഷ്ണകുമാർ എന്ന് പറഞ്ഞു. വീണ്ടും സംസാരം തുടങ്ങി, ലക്ഷ്മിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും, ബാലഭാസ്‌ക്കറുമായുള്ള വിവാഹത്തിന് താല്പര്യമില്ലെന്നും വീട്ടുകാർ തുറന്നടിച്ച് സംസാരിച്ചു.

ഇനിയുമിരുന്നാൽ തല്ല് മേടിച്ചിറങ്ങേണ്ടിവരുമെന്ന്  തോന്നിപ്പോയി. അനിയൻ വരുന്നതിന് മുമ്പ് ഇറങ്ങാൻ പോയ എന്നെ സാർ വീണ്ടും പിടിച്ചിരുത്തി. അടുക്കളയിൽ നിന്ന അമ്മ ഇറങ്ങി വന്ന് കരച്ചില് തുടങ്ങി, ആളെ വിളിച്ച് കൂട്ടുമെന്ന് പറഞ്ഞു സങ്കടപ്പെടാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു "കരയേണ്ട അമ്മ, ഞാൻ അവരോടു സംസാരിക്കാം പറഞ്ഞു മനസിലാക്കാം" അപ്പോഴും ട്യൂഷൻ സർ ഇത് തന്നെ തുടർന്നു. ഒരുനിമിഷം കരഞ്ഞുകൊണ്ടിരുന്ന അമ്മ പെട്ടന്ന് വയലെന്റ് ആയി. നിങ്ങൾക്കെന്താ പറഞ്ഞ മനസിലാകില്ലേ... ഈ ചെക്കന് മനസിലായല്ലോ!!!

ഇതൊക്കെ കേട്ട് നേരെ കോളേജിലേയ്ക്ക് എത്തിയപ്പോൾ ലക്ഷ്മിയോട് ഞാൻ പറഞ്ഞു ഇത് ശരിയാവില്ല, നിനക്ക് ഒന്നുകിൽ എന്റെ കൂടെ വരം ഇല്ലെങ്കിൽ വീട്ടിൽ പോകാം. പക്ഷെ പോയാൽ ഇനി കോളേജിലേയ്ക്ക് വരാൻ പറ്റില്ല. എൻറെ ആ വാക്ക് കേട്ട് ലക്ഷ്മി ആദ്യം അമ്പരന്നു. രണ്ടുപേർക്കും ജോലിയില്ല, കാശില്ല, ഡ്രെസ്സില്ല, കയ്യിൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് പോലും ഇല്ല!! ആദ്യമൊക്കെ ഇറങ്ങിവരൻ മടിച്ച അവളോട് എല്ലാ കാമുകന്മാരെപ്പോലെ ഞാനും പറഞ്ഞു, എന്റെ കൂടെ  വന്നാൽ ഒരിക്കലും നിന്നെ ഞാൻ പട്ടിണിക്കിടില്ല!! ട്യൂഷൻ (വയലിൻ ട്യൂഷൻ) എടുത്തിട്ടാണെങ്കിലും ഞാൻ നോക്കും,

എന്റെ ജീവിതത്തിലെ ഒരുവഴിത്തിരിവായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് ഒരു എസ്‌കേപിസം ആവശ്യമായിരുന്നു. കാരണം ഒരുപാട് കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്റെ കുട്ടിക്കാലം,അതുകൊണ്ടു തന്നെ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്നെ മനസിലാക്കിയ എന്റെ സുഹൃത്തായിരുന്ന ലക്ഷ്മിയെ എനിക്ക് വേണമായിരുന്നു.... ഒടുവിൽ 2000 ഡിസംബര്‍ 16ന് ഞങ്ങൾ വിവാഹിതരായി".

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends