Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവന്റെ നെറ്റിയിൽ ഉമ്മകൊടുത്ത് ഞാൻ ചോദിച്ചു, നീ തിരിച്ചു വരുമോ.? അവന്‍ വരുമെന്ന് പറഞ്ഞു ... കണ്ഠം ഇടറി വാക്കുകൾ മുറിഞ്ഞ് ബാലഭാസ്‌ക്കറുടെ അവസാന വാക്കുകൾ ഓർത്തെടുത്ത് നിറകണ്ണുകളോടെ സ്റ്റീഫന്‍ ദേവസ്സി...

03 OCTOBER 2018 04:08 PM IST
മലയാളി വാര്‍ത്ത

ബാലുവിന്റെ പ്രിയപ്പെട്ട കലാലയത്തിൽ ഉറ്റസുഹൃത്തിനെക്കുറിച്ച് വാക്കുകൾ കിട്ടാതെ, വിതുമ്പലോടെ അവസാനമായി ബാലു പറഞ്ഞവച്ചുപോയ ആ ആഗ്രഹം ഓർത്തെടുത്ത് സ്റ്റീഫന്‍ ദേവസി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബാലഭാസ്‌കര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജീവിതത്തില്‍ ആദ്യമായി ഒരു ഫ്യൂഷന്‍ വായിക്കുന്നത് ബാലുവിന്റെ കൂടെയാണ്. ബാലുവിന്റെ ബാന്‍ഡ് കണ്ടിട്ടാണ് ഞാന്‍ ബാന്‍ഡ് തുടങ്ങുന്നത്. എന്റെ ഷോകളില്‍ ബാലുവും ബാലുവിന്റെ ഷോകളില്‍ ഞാനും ഗസ്റ്റ് ആയി. ലക്ഷ്മി ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം ബാലു അറിയിച്ചത് എന്നെയാണ്. വ്യക്തിപരമായ പല കാര്യങ്ങളും തമ്മില്‍ പങ്കുവെച്ചു. ഐസിയുവിനകത്തു നിന്ന് ഞാന്‍ ചോദിച്ചു, പ്രോഗ്രാമിനു പോകണ്ടേ..? പോകണം എന്ന് അവന്‍ പറഞ്ഞു. നീ തിരിച്ചു വരുമോ.? കാത്തിരിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തു. തിരിച്ചുവരും എന്നു തന്നെയാണ് കരുതിയത്.

മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു. സ്റ്റീഫന്‍ വന്നില്ലെങ്കിലും വോയ്‌സ് മെസേജ് അയക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ വോയ്‌സ് മേസേജ് അയച്ചു. പിയാനോ വായിച്ചു. അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രാര്‍ത്ഥിച്ചു. പ്രോഗ്രാമിനു പോകുന്നതിനു മുമ്ബ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു, പെട്ടെന്നു പോയി. ഞങ്ങള്‍ തമ്മില്‍ നല്ല കോംപിനേഷനായിരുന്നു. 100 സ്റ്റേജില്‍ ഒരുമിച്ചു വായിച്ചിട്ടുണ്ട്. ഇനി അങ്ങനെയൊരു കോംപിനേഷന്‍ എനിക്ക് കിട്ടില്ല. അവന്‍ സ്റ്റേജില്‍ കയറുമ്ബോള്‍ ഭയങ്കര ചാം ആണ്.

ബാലഭാസ്‌കര്‍ എന്ന ഇതിഹാസം അസ്തമിക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അടുത്ത 500 വര്‍ഷം നില്‍ക്കും. ഞങ്ങളുടെ പ്രോഗ്രാമില്‍ സൂര്യ വായിക്കും. അവന്റെ സംഗീതം അസ്തമിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല..

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (41 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (3 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (3 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (3 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (4 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends