Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്"; "ഗ്ലാമറസ് വേഷങ്ങളോടും ചുംബന രംഗങ്ങളോടും തനിക്ക് എതിർപ്പില്ല"; തുറന്നുപറഞ്ഞ് അനാർക്കലി മരിക്കാർ

04 OCTOBER 2018 08:34 PM IST
മലയാളി വാര്‍ത്ത

2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്.

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസിഫ് അലി ചിത്രം മന്ദാരത്തിലും അനാര്‍ക്കലി പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗ്ലമാർ വേഷങ്ങളോട് തനിക്കെതിർപ്പില്ലെന്നാണ് നടി അനാർക്കലി മരിക്കാർ പറയുന്നത്. അനാർക്കലിയുമായി നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

എന്തും തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് അനാർക്കലി. വരുംവരായ്കകൾ ആലോചിക്കാതെ എല്ലാത്തിനെയും കുറിച്ച് തുറന്ന് സംസാരിക്കും. സിനിമ വന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല എന്ന് മലയാളത്തിലെ ഒരു യുവനായിക ക്യാമറയ്ക്ക് മുന്നിൽ പറയണമെങ്കിൽ അവരുടെ ധൈര്യം ഉൗഹിക്കാവുന്നതേയുള്ളൂ.

"ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്. ഗ്ലാമറസ് വേഷം വന്നാൽ ഞാൻ വണ്ണം കുറയ്ക്കാൻ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാൽ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിർപ്പൊന്നുമില്ല. ചുംബന രംഗങ്ങളോടും എനിക്ക് എതിർപ്പൊന്നുമില്ല. എന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്നവുമില്ല" - അനാർക്കലി പറയുന്നു.

സിനിമയിൽ സ്ത്രീകൾ കുറേ രീതിയിലൊക്കെ നോക്കിയാൽ സുരക്ഷിതരല്ല. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ‌ എനിക്ക് അത്രയും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്.

നമുക്ക് ചുറ്റുമുള്ളവർക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിർത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. സിനിമയിൽ ചിലപ്പോൾ കുറച്ച് കൂടുതൽ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമെന്നും അനാർക്കലി പങ്കുവയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (42 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (3 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (3 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (4 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (4 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends