Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലക്ഷ്മിയെ കുറിച്ചോര്‍ത്ത് എനിക്ക് സങ്കടമുണ്ട്; ജഗതിയുടെ മകള്‍ തന്നെയാണോ ശ്രീലക്ഷ്മി എന്ന ചോദ്യത്തിന് പിസിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

08 OCTOBER 2018 03:56 PM IST
മലയാളി വാര്‍ത്ത

ജഗതിശ്രീകുമാര്‍ ഉടനെ മലയാളസിനിമയില്‍ മടങ്ങിവരുമെന്ന് പ്രതീക്ഷയില്ലെന്ന് പിസി ജോര്‍ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ അമ്പിളിച്ചേട്ടനെക്കുറിച്ച് ബന്ധുകൂടിയായ പിസി മനസ് തുറന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ...

അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്, ഇതുവരെ അത് ശരിയായിട്ടില്ല. സംസാരവും ഇല്ല. അപ്പോള്‍ അദ്ദേഹത്തെ ഇനി കിട്ടുമെന്ന് ഒരുവിശ്വാസവും ഇല്ല. ശ്രീലക്ഷ്മി അദ്ദേഹത്തിന്റെ മകളാണോന്ന് എനിക്ക് അറിയില്ല, പക്ഷെ ആ കുട്ടിയെകുറിച്ചോര്‍ത്ത് എനിക്ക് സങ്കടമുണ്ട്. ഈ പെങ്കൊച്ച് ജഗതിശ്രീകുമാറിനെ കാണാന്‍ പിസി ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ഞാന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു, ഈ കുട്ടിക്ക് ഏതു നിമിഷവും എവിടവച്ച് വേണമെങ്കിലും ജഗതിയെ കാണാനുള്ള സഹായം ഞാന്‍ ചെയ്യാം! ആ കുട്ടിപറയുന്നത് എന്ത് വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലം കൊടുത്തു. കേസും വിഡ്രോ ചെയ്ത് ആ കൊച്ച് അങ്ങ് പോയി.

അത് കഴിഞ്ഞ് എന്റെ മണ്ഡലത്തില്‍ പത്താം ക്ലാസും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും ഒത്തുചേരുന്ന വലിയ സമ്മേളനം. അതില്‍ പതക്കം നല്‍കാന്‍ ഒരു പ്രമുഖ വ്യക്തിയായി ജഗതിയെ ഞാന്‍ ക്ഷണിച്ചു. അദ്ദേഹം വേദിയിലിരിക്കുമ്പോള്‍ ഞാന്‍ പ്രസംഗിക്കുകയാണ്. ആ പെങ്കൊച്ച് പതുക്കെ നടന്ന് നടന്ന് വരുകയാണ്. ആദ്യം ഒന്നും എനിക്ക് മനസിലായില്ല, പെട്ടെന്ന് ചാടിവീണ് അച്ഛാ എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. അഭിനയമൊക്കെ നല്ലതായിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങേരുടെ മകളാണ് അതെന്ന് എനിക്ക് തോന്നുന്നുണ്ട് കേട്ടോ... പിന്നെയൊരു കെട്ടിപ്പിടുത്തം! ആ കെട്ടിപ്പിടുത്തതില്‍ പുള്ളിക്കാരന്‍ താഴോട്ട് പോയി. ഞാന്‍ വേഗം കൊച്ചിനെപ്പിടിച്ച് ആ കസേരയില്‍ ഇരുത്തി. എന്താ മോളെന്ന് ചോദിച്ചു? അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഞാന്‍ അവിടെ ഇരിക്കാന്‍ പറഞ്ഞു.

ഓഡിയന്‍സ് ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു ഇത് ജഗതിയുടെ മകളാണെന്നാണ് പറയുന്നത്. ഞാന്‍ വിശദമായി എല്ലാവരെയും പരിചയപ്പെടുത്താമെന്ന പറഞ്ഞു ചടങ്ങ് വീണ്ടും തുടങ്ങി. അങനെ സംസാരിക്കുന്നതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് ഇറങ്ങിയൊരൊറ്റ ഓട്ടം. ഞാന്‍ വേഗം സ്റ്റാഫിനോട് പറഞ്ഞു പെട്ടന്ന് അന്വേഷിക്കെന്ന്

അവര് നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി ഓടിപ്പോയി കാറിനുള്ളില്‍ കയറിയിരുന്നു. പിന്നാലെ ഒരുത്തന്‍കൂടെ ചാടിക്കയറി. രണ്ട് ആണുങ്ങള്‍ നടുക്കിരിപ്പുണ്ട്. കാറ് വിട്ട് പോയി. വണ്ടി പോയത് എറണാകുളത്തേയ്ക്ക് ആയിരുന്നു. പിന്നീട് ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടില്ല. ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന ഞാന്‍ വിശ്വസിക്കാന്‍ കാരണം ആ കൊച്ചിന്റെ അമ്മയ്ക്ക് സ്വത്തിന്റെ ഒരുഭാഗം വീതം വച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് വരെ ജഗതിയുടെ ഭാര്യക്ക് അറിയാം. ശ്രീലക്ഷ്മി ജഗതിയുടെ മകള്‍ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാനടന്മാര്‍ ലോല ഹൃദയന്മാരാണല്ലോ, എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്ക് അറിയാം? ഞാന്‍ അതില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞാണ് പിസി അഭിമുഖം അവസാനിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (6 minutes ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (28 minutes ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (35 minutes ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (3 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (3 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (3 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (4 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (4 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (4 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (5 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (5 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (5 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (6 hours ago)

Malayali Vartha Recommends