Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ചെന്നൈയിലെ ഹോട്ടലുകൾ ഈ വക അഡ്ജസ്റ്റ്മെന്റിന് കൂട്ട് നിൽക്കും; റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്: റൂം മാറ്റിയവർ എക്സ്ട്രാ താക്കോൽ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും? മുകേഷിനെതിരെ മാലപർവതി ആഞ്ഞടിക്കുന്നു...

11 OCTOBER 2018 04:20 PM IST
മലയാളി വാര്‍ത്ത

മുകേഷിനെതിരെയുള്ള ആരോപണത്തെ കുറിച്ച്‌ നടിയും സാമുഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതിയുടെ തുറന്ന് പറച്ചിൽ. തൊഴില്‍ മേഖലയിലെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞാല്‍ അത് പുതിയതായി വരുന്നവര്‍ക്ക് അനുഗ്രഹമാവുമെന്നാണ് നടി പറയുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു മാലാ പാര്‍വ്വതിയുടെ പ്രതികരണം.

മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വളരെ നിസ്സാരമായും തമാശയായും നുണയായും കണ്ട് കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ഇന്ത്യയെ ഉണർത്തിയത്, മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് നിർഭയയുടെ ദാരുണമായ മരണവും, തൽഫലമായി ഉണ്ടായ വർമ്മ കമ്മീഷൻ റിപ്പോർട്ടും പുതിയ നിയമവുമാണ്. തൊഴിലിടങ്ങളിലെ ലൈംഗീക ചൂഷണങ്ങൾ അടക്കം കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടത് സ്ത്രീകൾക്ക് വലിയ അളവിൽ വരെ ശക്തി പകരുകയും ചെയ്യുനു.

സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ അരോപണങ്ങളും ഗൗരവത്തോടെ മീഡിയ ചർച്ച ചെയ്യുന്നുമുണ്ട്. മുകേശ് വിഷയത്തിൽ പ്രതികരിക്കാൻ പല ചാനലുകളിൽ നിന്ന് വിളിയും വന്നു.കാരും അന്വേഷിച്ചപ്പോൾ 19 വർഷത്തിന് മുമ്പ് കൂടെ ജോലി ചെയ്ത പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നും ആ കുട്ടിയുടെ അറിവോ അനുവാദമോ കൂടാതെ ആ കുട്ടിയുടെ മുറി ,ആ നടന്റെ മുറിയുടെ അടുത്തേക്ക് മാറ്റി എന്നതുമാണ്. 19 വർഷത്തിന് മുമ്പ് നിയമങ്ങൾ ഇത്ര ശക്തമല്ല. ഫോൺ വിളിക്കുന്നതും ശല്യം ചെയ്യുന്നതും സ്റ്റോക്ക് ചെയ്യുന്നതും ഒന്നും ഒരു വകുപ്പിലും പെടുകയുമില്ല.എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ പ്രശ്നം ലെ മെരിഡിയൻ(ചെന്നെ) പോലൊരു ഹോട്ടൽ ഈ വക ' അഡ്ജസ്റ്റ്മെന്റ് സിന് കൂട്ട് നിൽക്കുന്നതാണ്.' റൂം മാറ്റിയത് ഒരു ചതിക്കുഴി തന്നെയാണ്. റൂം മാറ്റിയവർ extra താക്കോൽ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും? ലൈംഗീക അക്രമങ്ങൾ അതിജീവിച്ചവർ.. അതിജീവിച്ച ആ അനുഭവം തുറന്ന് പറയാൻ മുന്നോട്ട് വരുന്നു. അത് ലോകം എമ്പാടും ഉള്ളവർ ഏറ്റെടുത്തിരിക്കുന്നു. ചർച്ചകളും തുറന്ന് പറച്ചിലുകളും നല്ലതാണ്. തൊഴിൽ മേഖലയിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തുറന്ന് പറഞ്ഞാൽ അത് പുതിയതായി വരുന്നവർക്ക് രക്ഷയാകും. തീർച്ച.

എന്നാൽ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് വ്യക്തികളെ അപമാനിക്കാൻ മാത്രമാണ് ഈ അരോപണങ്ങൾ ഉപകരിക്കുന്നത്.ഈ തരത്തിലുള്ള ക്യംപയിനുകൾ പല ബ്ലാക്ക് മെയിലുകൾക്കും കാരണമാകുന്നുമുണ്ട്. ഇത് ഈ തരത്തിൽ പോയാൽ ശരിക്കും പ്രശ്നത്തിൽ ആവുന്ന, അനുതാപം ആവശ്യമുള്ളവർക്ക് അത് കിട്ടാതെ വരും! കാരണം 100 ൽ 85 പേരും പരസ്ത്രീ സുഖം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ്. ലൈംഗീക ദാരിദ്ര്യം നിലനിൽക്കുന്ന ഒരിടമാണ് ഇവിടം. വ്യഭിചരിക്കാനും മദ്യപിക്കാനും ഒക്കെ മനുഷ്യർക്ക് ചോദന ഉണ്ട്.ഇത് ഒരു അത്ഭുതമായി കാണുകയും കേൾക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു ഇവിടെ.' Sex without Consent ' അത് ക്രൈം ആണ്. നിർബന്ധമായും പിടിച്ചു വാങ്ങൽ ആണ് കുറ്റം.

താല്പര്യം അറിയിക്കുന്നവർ മുഴുവൻ കുറ്റക്കാരായി വിധി എഴുതാൻ തുടങ്ങിയാൽ കുഴഞ്ഞ് പോകും. മുതിർന്ന ആൾക്കാർ തമ്മിലുള്ള ഇടപെടലുകളിൽ ഈ ചോദ്യം വരാം. താല്പര്യമില്ലാത്തവർ ആത് ആണ് ആണിനോട് ചോദിക്കുന്നതാവാം പെണ്ണ് പെണ്ണിനോട് ചോദിക്കുന്നതാവാം ആണ് പെണ്ണിനോട് ചോദിക്കുന്നതാവാം. പെണ്ണ് ആണിനോട് പറയുന്നതുമാവാം. ഇഷ്ടമില്ലെങ്കിൽ ചെറുക്കേണ്ടത് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു Life skill ആണ്.

സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയുന്നത് പോലെ തിരിച്ചറിഞ്ഞ് സ്വയം ചെറുക്കണം. കളിയാക്കാം. പുച്ഛിക്കാം. പല വഴി നോക്കാം. അല്ലാതെ 'എന്നെ നോക്കി എന്തിനായിരിക്കും'? ' എന്നെ രാത്രി ഫോൺ ചെയ്തു.. എന്തിനായിരിക്കുമോ എന്തോ? " " രാത്രി ചാറ്റ് ചെയ്തപ്പോൾ അനാവശ്യം പറയുന്നു.. അതെന്താ?" തുടങ്ങിയ ചോദ്യങ്ങൾ ബാലിശമാണ്. അത്രയ്ക്ക് താല്പര്യമില്ലെങ്കിൽ ഈ ചാറ്റ് പരിപാടിക്ക് പോകരുത്. ആരെയും വിശ്വസിക്കേണ്ടതില്ല. കാരണം കാമവും പ്രണയവും ഒക്കെ സ്വാഭാവികമായുള്ള വികാരങ്ങളാണ്.

ഞാൻ പറഞ്ഞതിന്റെ അർത്ഥം പ്രൊട്ടക്ഷൻ വേണ്ട എന്നല്ല. ധാരാളം ചതിക്കുഴികൾ ഉണ്ട് .പരസ്പരം പറയണം. സമൂഹം അറിയുകയും വേണം. ഇന്നലെ മുതൽ എനിക്കൊരാൾ അനുരാഗ് കശ്യപ്പിന്റെ പടത്തിൽ ചാൻസ് നൽകി കൊണ്ടിരിക്കുകയാ. സംശയം തോന്നി അന്വേഷിച്ചപ്പോൾ അവർക്കാർക്കും ഒരു പിടിയുമില്ല. ഇത് Me tooആയി പറയുന്നതല്ല. കേസെടുക്കാനല്ല ആരെയും അപമാനിക്കാനല്ല. Occupational hazards ആണ്. അത് നേരിടാൻ പഠിക്കണം.. റോഡിൽ ചീറി പാഞ്ഞ് വരുന്ന ഭ്രാന്തൻ ബസ്സുകളെ വഴിയാത്രക്കാരായാലും, നിരത്തിൽ വണ്ടിയോടിക്കുന്നവരായാലും ഒന്ന് ശ്രദ്ധിക്കും. ജാഗ്രത പാലിക്കും .അത്രേ വേണ്ടു.

ഞാനിത്രയും പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല. പേടി കൊണ്ടാ.Me too ക്യാംപയിനും പൊല്ലാപ്പും. വേണ്ട. എട്ടും പൊട്ടും അറിയാത്ത പിള്ളേരാകുമ്പോൾ വെളിയിൽ പറയില്ലല്ലോ എന്ന് ചിലരെങ്കിലും വിചാരിച്ച് കളയുമോ എന്ന് പേടിച്ചിട്ട്.

ഇത്രയും എഴുതിയതിനാൽ ഞാൻ Me too ക്യംപയിനെ തള്ളി കളഞ്ഞു എന്ന് വ്യാഖ്യാനിക്കരുത്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ അറിയാൻ, ജാഗ്രത
പാലിക്കാൻ അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടും.പ്രശ്നങ്ങൾ നേരിട്ടിട്ടും തളരാരെ മുന്നേറിയവരുടെ അനുഭവമാണ്. അപമാനിക്കാൻ മാത്രമാകുനത് ബാലിശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (50 minutes ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (1 hour ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (1 hour ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (5 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (7 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends