ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് പരിഹസിച്ച ബാബുരാജിനെതിരെ ഡബ്ല്യൂ.സി.സിയുടെ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ച് പാര്‍വതി

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചതായി പാര്‍വതി.കൊച്ചിയിൽ ഡബ്ല്യൂ.സി.സി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു പാര്‍വതിയുടെ തുറന്നുപറച്ചിൽ. സംഭവത്തിൽ ഡബ്ല്യൂ.സി.സിനിയമനടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നാണ് അക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്നാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചിൽ . ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന് ഇങ്ങനെ വിശേഷിപ്പിച്ചത്.
ബാബുരാജ് പറയുന്നത് കേട്ട് ഷോക്കടിച്ച പോലെയായെന്നും പാര്‍വ്വതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ട അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ് അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നോര്‍ക്കണമെന്നും പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha