Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂണിറ്റിലെ ചില തൊഴിലാളികൾ പോലും ശരീരം പറ്റാനായി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നു; അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഇന്ന് രാത്രി എന്റെ കൂടെ കിടക്കൂ ... എത്ര പെട്ടന്നാണ്‌ ഞാൻ ടെക്നീഷ്യനിൽ നിന്ന് ജനനേന്ദ്രിയമായത്- മീ ടൂവിൽ മലയാളി അസോസിയേറ്റ് ഡയറക്ടര്‍

14 OCTOBER 2018 01:31 PM IST
മലയാളി വാര്‍ത്ത

മീ ടൂവിൽ താനും ഉണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെട്ടുത്തി മലയാളി അസോസിയേറ്റ് ഡയറക്ടര്‍ അനു ചന്ദ്ര. സംവിധായക സഹായിയായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവമാണ് യുവതി വെളിപ്പെടുത്തിയത്.

അനു ചന്ദ്രയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സില്‍ ആണ്.സ്വജനപക്ഷപാതവും, പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ, ടെക്‌നീഷന്‍ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം.

അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്കുട്ടികള്‍/സ്ത്രീകള്‍ അളക്കപ്പെടുന്നതും, നിര്‍വചിക്കപ്പെടുന്നതും, അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്‌കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍. പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്.

പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ ഒന്നും പറയാതെ തലകുനിച്ചു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു.

അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു.സാമൂഹികയാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതെ സാധിക്കുമായിരുന്നുള്ളൂ. ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുതിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു,

അസിസ്റ്റന്റ് ആവുകയും ചെയ്തു. ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു.അപ്പോഴുള്ള എന്റെ ഉള്ളിലെ ആര്‍ജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ. ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്‍കൂത്തുമായി വന്നാല്‍ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.( ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (6 minutes ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (28 minutes ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (35 minutes ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (3 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (3 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (3 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (4 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (4 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (4 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (5 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (5 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (5 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (6 hours ago)

Malayali Vartha Recommends