സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ; അലൻസിയറുമായി വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നതായി ആഷിക് അബു
നടൻ അലൻസിയറിനെതിരെ ഉയർന്ന ലൈംഗീക ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു രംഗത്ത് .ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു തന്റെ നിലപാട് വ്യക്തമാക്കിയത് .അലൻസിയറിന്റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നതായി ആഷിക് അബു പറയുന്നു.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ
https://www.facebook.com/Malayalivartha