Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

ഇവരെല്ലാവരും കൂടി ചേരുമ്പോൾ ആറ്റം ബോംബിനേക്കാൾ മാരകം; ബിഗ്‌ബോസ് സീസൺ ടൂവിൽ മാല പാർവതിയും ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം: ഇതൊക്കെ എപ്പോൾ സംഭവിച്ചെന്ന് ചോദിച്ച് മാല പാർവതി

29 OCTOBER 2018 03:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലേക്ക് ഈ വര്‍ഷമാണ് വരുന്നതെങ്കിലും ഹിന്ദിയില്‍ പന്ത്രണ്ടാം സീസണിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ മുപ്പതിന് ആദ്യ സീസണ്‍ അവസാനിച്ചതോടെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. അടുത്ത വര്‍ഷമേ സീസണ്‍ 2 ആരംഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരൊക്കെയായിരിക്കും പുതിയ മത്സരാര്‍ത്ഥികളാവുന്നത് എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വ്വതിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. മാലാപാര്‍വ്വതി അടുത്ത സീസണില്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരന്നത്. എന്നാല്‍ താന്‍ അങ്ങനെ ഒരു വിഷയത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് നടി പറയുന്നത്. 'Big Boss season 2-ൽ ഞാൻ ഉണ്ട് എന്ന് ഒരു വാർത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാർത്ത കണ്ടതുമില്ല.പോകുന്നോ എന്ന് ചോദിക്കുന്നു പലരും അങ്ങനെയാ അറിഞ്ഞേ'. എന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാലാപാര്‍വ്വതി പറയുന്നത്.

യൂട്യൂബിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതും മാലാപാര്‍വ്വതി ഷെയര്‍ ചെയ്തിരുന്നു. ആദ്യ സീസണിലെ പോലെ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്നാണ് സൂചനയെന്ന് പറയുന്നു. പതിനാറ് മത്സരാര്‍ത്ഥികളില്‍ ചിലരുടെ പേരുകള്‍ പുറത്ത് വന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീഡിയോ വൈറലായത്.

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ, സോഷ്യല്‍ മീഡിയ താരം ഹാനാന്‍, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മാലാ പാര്‍വ്വതി, സനുഷ സന്തോഷ് എന്നിവരുടെ പേരുകളായിരുന്നു വീഡിയോയിലുള്ളത്. കഴിഞ്ഞ സീസണിലെ പോലെയല്ലാതെ ഇത്തവണ തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ വ്യത്യസ്തയോടെയായിരിക്കും ഷോ തുടങ്ങുക. സിനിമ മേഖലയില്‍ നിന്ന് മാത്രമല്ല യുവരാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്മാരെയും ബിഗ് ബോസിലുണ്ടാവുമെന്നും വീഡിയോയില്‍ പറയുന്നു. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്ന മത്സരാര്‍ത്ഥികളും ബിഗ് ബോസ് പരിചയപ്പെടുത്തുമെന്നും പറയുന്നു.

നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പോവുമോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. ഇല്ലെന്നുള്ള ഉത്തരമാണ് മാലാപാര്‍വ്വതി കൊടുത്തിരിക്കുന്നത്. എന്നെ പരിചയമുള്ളവര്‍ പരിപാടിയിലേക്ക് ക്ഷണിക്കുകയില്ലെന്നും നടി വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷമേ സീസണ്‍ 2 വരികയുള്ളുവെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. പുതിയൊരു സീസണ്‍ ആരംഭിക്കുമ്പോള്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമോ എന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒത്തിരിയധികം സിനിമകളുടെയും അല്ലാതെയും മോഹന്‍ലാല്‍ തിരക്കുകളിലാണ്. അങ്ങനെയുള്ളപ്പോള്‍ വീണ്ടും ബിഗ് ബോസിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (20 minutes ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (23 minutes ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (30 minutes ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (43 minutes ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (1 hour ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (1 hour ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (2 hours ago)

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി  (2 hours ago)

ശൗര്യ ചക്ര മേജര്‍ തരുണ്‍ വാസുദേവന് , കീര്‍ത്തിചക്ര ഒമ്പതു പേര്‍ക്ക്; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (3 hours ago)

Malayali Vartha Recommends