Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ, അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ ! ; വിവാഹ സ്വപ്‌നങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നമിത

07 NOVEMBER 2018 05:57 PM IST
മലയാളി വാര്‍ത്ത

സീരിയൽ വേഷങ്ങളിൽ യുവതാരമായി തിളങ്ങി പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ വേഷമിട്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് നമിത പ്രമോദ്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.

മലയാളത്തിലേക്ക് കാലെടുത്ത് വെച്ച നമിതയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇതിനിടെ ദിലീപ് വിഷയവുമായി ബന്ധപ്പെട്ടും നടി വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തി. ഒട്ടനവധി അപവാദപ്രചരണങ്ങൾക്ക് പിന്നാലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിവാഹ സ്വപ്‌നങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നമിത രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വിവാഹത്തിന് എനിക്കിപ്പോള്‍ താല്പര്യമില്ല. 25, 26 വയസ് എത്താതെ വിവാഹം കഴിക്കാനുള്ള പക്വതയൊന്നും എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല.ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് വീട്ടുകാരും പറയുന്നത്.

പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് വീട്ടുകാരുടെ നിലപാട്. ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ. വിവാഹം ഒരിക്കലും ഒരു ഡിവോഴ്‌സില്‍ കലാശിക്കാന്‍ പാടില്ല.

നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച്‌ മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും.

അതെന്റെ വീട്ടുകാര്‍ക്കും അറിയാം. എന്നെ കണ്ടാല്‍ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെന്‍ഷന്റെ ഉസ്താദാണ്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോര്‍ട്ട് ആവശ്യം വരും. ഇത്തരം ടെന്‍ഷനൊക്കെ വരുമ്പോള്‍ സാധാരണ ഫ്രണ്ട്സിനെയാകും വിളിക്കാറ്. ടെന്‍ഷന്‍ കൂടുതലാണെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു സൊല്യൂഷന്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഞാന്‍ സൊല്യൂഷന്‍ കണ്ടെത്തിയിട്ടുമുണ്ടെന്നും നമിത പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (44 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (2 hours ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (2 hours ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends